കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് മൂന്ന് പുതിയ വണ്ടികള്‍

Google Oneindia Malayalam News

റെയില്‍വേ ബജറ്റ് ഒറ്റ നോട്ടത്തില്‍

72 പുതിയ ട്രെയിനുകള്‍, മൂന്നെണ്ണം കേരളത്തില്‍

യാത്രാ, ചരക്കുകൂലികള്‍ കൂട്ടില്ല

ടിക്കറ്റ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സമയം വര്‍ദ്ധിപ്പിച്ചു

ഇനി ഭക്ഷണത്തിനും ഓണ്‍ലൈന്‍ ബുക്കിങ്

വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് എസ്എംഎസ് അലെര്‍ട്ട്

കേരളത്തിന് മൂന്ന് പുതിയ വണ്ടികള്‍

12.44: തിരുവനന്തപുരം-ബാംഗ്ലൂര്‍ എക്‌സ്പ്രസ് ,തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ്(ആഴ്ചയില്‍ രണ്ടു തവണ). പുനലൂര്‍ കന്യാകുമാരി പാസഞ്ചര്‍.

ബഹളം: റെയില്‍ ബജറ്റ് അവതരണം തടസ്സപ്പെട്ടു

11.27: പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് റെയില്‍വേ ബജറ്റ് അവതരണം അവതാളത്തിലായി. ഉച്ചയ്ക്ക് പന്ത്രണ്ടു മണി വരെ സഭ പിരിഞ്ഞിരിക്കുകയാണ്. തെലങ്കാന വിഷയവുമായി ബന്ധപ്പെട്ട് സീമാന്ധ്രയില്‍ നിന്നുള്ള എംപിമാരും പ്രതിഷേധം നടത്തുന്നുണ്ട്. ബഹളം തുടരുകയാണെങ്കില്‍ ബജറ്റ് സഭയുടെ മേശപ്പുറത്ത് വെയ്ക്കാനാണ് സാധ്യത.

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന

11.15: യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ട ശക്തമായ നടപടികള്‍ ഇടക്കാല റെയില്‍വേ ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കോച്ചുകളില്‍ അഗ്നിശമന ഉപകരണങ്ങളും കൂടുതല്‍ ഫലപ്രദമായ ട്രെയിന്‍ കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റവും പ്രഖ്യാപിക്കാനിടയുണ്ട്.

ഇടക്കാല റെയില്‍വേ ബജറ്റ് മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ബുധനാഴ്ച അവതരിപ്പിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും തന്നെ ബജറ്റില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ തീവണ്ടികള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മാത്രമേ പരിപൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കൂ.

Railway Budget
English summary
Interim rail budget: Premium trains likely to be announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X