മിശ്രവിവാഹം ജിഹാദ് അല്ല; ആഞ്ഞടിച്ച് സെയ്ഫ് അലി ഖാന്
മുംബൈ: ലൗ ജിഹാദിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്. മിശ്ര വിവാഹം എന്ന് പറയുന്നത് ലൗ ജിഹാദ് അല്ലെന്നാണ് സെയ്ഫ് പറഞ്ഞത്.
സെയ്ഫ് അലി ഖാന് മിശ്രവിവാഹം ചെയ്ത ആളാണ്. ബോളിവുഡ് താരറാണിയായ കരീന കപൂര്‍ ആണ് സെയ്ഫിന്റെ ഭാര്യ. സെയ്ഫ് അലി ഖാന്റെ മാതാപിതാക്കളും മിശ്ര വിവാഹിതരായിരുന്നു.

ക്രിക്കറ്റ് താരമായിരുന്ന മന്‍സൂര്‍ അലി ഖാന്റെയും സിനിമ താരം ഷര്‍മിള ടാഗോറിന്റേയും മകനാണ് സെയ്ഫ് അലി ഖാന്. എന്നാല്‍ ഷര്‍മിള ടാഗോര്‍ വിവാഹത്തിന് ശേഷം മതം മാറി ബീഗം ആയിഷ സുല്‍ത്താന എന്ന പേര് സ്വീകരിച്ചു.
ഞാനൊരു ക്രിക്കറ്റ് താരത്തിന്റെ മകനാണ്. ഇംഗ്ലണ്ടിലും ഭോപ്പാലിലും പട്ടൗഡിയിലും ദില്ലിയിലും മുംബൈയിലും ആയിട്ടാണ് വളര്‍ന്നത്. ഒരു ഹിന്ദു എന്നതിനേക്കാളും മുസ്ലീം എന്നതിനേക്കാളും ഞാനൊരു ഇന്ത്യക്കാരനാണ്. ഞാന്‍ ഹിന്ദുവും മുസ്ലീമും ആണ്- ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ സെയ്ഫ് വിശദീകരിക്കുന്നുണ്ട്.
മിശ്രവിവാഹത്തെ ആരും പെട്ടെന്ന് അംഗീകരിക്കാറില്ലെന്നാണ് സെയ്ഫ് തന്നെ പറയുന്നത്. തന്റെ മാതാപിതാക്കളുടെ ഉദാഹരണം തന്നെ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. സെയ്ഫ് അലി ഖാന് കരീന കപൂറിനെ വിവാഹം കഴിക്കാനൊരുങ്ങിയപ്പോഴും ഇതേ തരത്തില്‍ വിവാദം ഉണ്ടായിരുന്നു. സെയ്ഫ്-കരീന വിവാഹത്തെ പോലും ലൗ ജിഹാദ് എന്ന് ചിലര്‍ വിശേഷിപ്പിച്ചു.

പ്രണയത്തിന് വേണ്ടി പാരമ്പര്യത്തെ ഉപേക്ഷിച്ചവരുടെ യഥാര്‍ത്ഥ ജീവിതകഥകള്‍ കേട്ടാണ് താന്‍ വളര്‍ന്നതെന്ന് സെയ്ഫ് അലി ഖാന് എഴുതുന്നു. ദൈവം ഒന്നേ ഉള്ളൂ , പേരില്‍ മാത്രമാണ് വ്യത്യാസം എന്ന് വിശ്വസിച്ചാണ് തങ്ങള്‍ വളര്‍ന്നതെന്നും സെയ്ഫ് വ്യക്തമാക്കുന്നു.
കരീനയെ വിവാഹം കഴിക്കുമ്പോള്‍ ചിലയിടങ്ങളില്‍ നിന്ന് വധഭീഷണി പോലും ഉര്‍ന്നിരുന്നു. ലൗ ജിഹാദെന്ന് ചിലര്‍ പറഞ്ഞു. പക്ഷേ ഒന്നും ഉണ്ടായില്ല. ഞങ്ങളിപ്പോഴും തങ്ങളുടെ വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കുന്നു. പരസ്പര ബഹുമാനത്തോടെയാണ് രണ്ട് പേരുടേയും വിശ്വാസപരമായ കാര്യങ്ങളെ കുറിച്ച് തങ്ങള്‍ സംസാരിക്കാറുള്ളതെന്നും സെയ്ഫ് ലേഖനത്തില്‍ പറയുന്നു.
ഉത്തര്‍ പ്രദേശില്‍ ലൗ ജിഹാദെന്ന പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സെയ്ഫ് അലി ഖാന്റെ ലേഖനം. ലവ് ജിഹാദില്‍ പെട്ടു എന്ന് ആക്ഷേപം ഉന്നയിക്കപ്പെട്ട പെണ്‍കുട്ടി തങ്ങളുടേത് പ്രണയ വിവാഹമാണെന്ന് വ്യക്തമാക്കിയിരുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications