• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുരിയില്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്

ഭുവനേശ്വര്‍: ഒഡീഷയിലെ പ്രധാന നഗരമായ പുരിയില്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. പുരിയില്‍ വിമാനത്താവള പദ്ധതി മുന്‍ഗണനയോടെ ഏറ്റെടുക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പട്‌നായിക് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിമാനത്താവളത്തിന് ശ്രീ ജഗന്നാഥ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് പേരിടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

'തൃണമൂലിലെ 'കള്ളൻമാർ' ബിജെപിയിലെത്തിയാൽ വിശുദ്ധർ'; ബിജെപിക്കെതിരെ പടയൊരുക്കവുമായി തൃണമൂൽ കോൺഗ്രസ്

ജഗന്നാഥ ക്ഷേത്രത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ലോകത്തുള്ള ഭക്തരെ പുരിയിലേക്ക് കൊണ്ടുവരാന്‍ നിര്‍ദ്ദിഷ്ട വിമാനത്താവളം സഹായിക്കുമെന്ന് പട്‌നായിക് പറഞ്ഞു. വിമാനത്താവളം നിര്‍മ്മിക്കുന്നതിനായുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും, കൂടാതെ എത്രയും പെട്ടെന്ന് വിമാനത്താവളം സ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും നവീന്‍ പട്‌നായിക്ക് കത്തില്‍ അറിയിച്ചു.

ബോബി ചെമ്മണ്ണൂരിനെ തളര്‍ത്താല്‍ പലരും മെനക്കെട്ട് ഇറങ്ങുന്നു, അദ്ദേഹമത് ആസ്വദിക്കുന്നു, കുറിപ്പുമായി ജസ്ല

ഒഡിഷയിലെ തീരദേശ നഗരമാണ് പുരി. ഇവിടെ സ്ഥി ചെയ്യുന്ന പുരി ജഗന്നാഥ ക്ഷേത്രം ഏറെ പ്രശസ്തമാണ്. എല്ലാ വര്‍ഷവും നിരവധി വിശ്വാസികളാണ് ക്ഷേത്ര ദര്‍ശനത്തിനായി പുരിയില്‍ എത്തുന്നത്. എല്ലാ വര്‍ഷവും ഇവിടെ നടത്തപ്പെടുന്ന രഥയാത്ര ലോകപ്രശസ്തമാണ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരുമാണ് ഇവിടെ എത്താറുള്ളത്.

കൂത്തുപറമ്പിലും തളിപറമ്പിലും മത്സരിക്കാന്‍ ലീഗ്, കോണ്‍ഗ്രസിനോട് കണ്ണൂരില്‍ 3 സീറ്റ് ആവശ്യപ്പെടും!!

പുരിയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയാണ് കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രം. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ച ക്ഷേത്രമാണിത്. ആഭ്യന്തര, അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട രാമചണ്ടി-ചന്ദ്രഭാഗ ബീച്ചുകളും പുരിക്ക് സമീപമാണെന്നും പട്‌നായിക്ക് പറഞ്ഞു. ആത്മീയ ടൂറിസത്തിന്റെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറാന്‍ പുരിക്ക് കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നെന്നും പട്‌നായിക് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

തുറുപ്പ് ചീട്ടുമായി പിസി ജോർജ്, പാലായിൽ മത്സരിക്കാൻ തയ്യാർ, ആര് ജയിക്കുമെന്ന് കാണിച്ച് തരാം, ജനപക്ഷം 5 സീറ്റിൽ

'മോഹന്‍ലാലിന്റെ അനുവാദം ഇല്ലാതെ ആന്റണി പെരുമ്പാവൂർ അങ്ങനെ ചെയ്യില്ല', തുറന്നടിച്ച് സാഗ അപ്പച്ചൻ

'ജോസിന് സ്വന്തം സീറ്റ് കൊടുക്കൂ', ശശീന്ദ്രനോട് പോരിനിറങ്ങി മാണി സി കാപ്പൻ, പാലായിൽ കാപ്പനെ എത്തിക്കാൻ ജോസഫ്

English summary
International Airport to be set up at Puri; Odisha CM Naveen Patnaik has written a letter to PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X