മിസ്റ്റർ ഇന്ത്യ ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച് മരിച്ചു: നാല് ദിവസമായി ഗുരുതരാവസ്ഥയിൽ, ഞെട്ടലോടെ കായിക ലോകം
ദില്ലി: പ്രമുഖ രാജ്യാന്തര ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യയുമായി ജഗദീഷ് ലാഡ് (34) അന്തരിച്ചു. കായികലോകത്തെ നടുക്കിക്കൊണ്ടാണ് ജഗദീഷിന്റെ മരണവാർത്ത പുറത്തുവരുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. നാലു ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചതോടെ ഓക്സിജന്റെ സഹായത്തോടെയാണ് ജഗദീഷിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെയാണ് ഗുജറാത്തിലെ വഡോധരയിൽ വെച്ചാണ് മരണം സംഭവിക്കുന്നത്. ബറോഡയിലെ ജിമ്മിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ജഗദീഷിന് കൊവിഡ് ബാധിക്കുന്നത്.
ലോകസൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ അടക്കം ഒട്ടേറെ വിജയങ്ങൾ ജഗദീഷ് കരസ്ഥമാമാക്കിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി രാജ്യാന്തര വേദികളിൽ പങ്കെടുത്തിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ ജേതാവും ലോകചാമ്പ്യൻഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. ജഗദീഷ്. വിവാഹിതനായ ജഗദീഷിന് ഭാര്യയും മകളുമുണ്ട്.

മഹാരാഷ്ട്രയിലെ സാംഗ്ലി കുന്ദാൾ ഗ്രാമത്തിലാണ് ജഗദീഷ് ജനിച്ച് വളർച്ച ജഗദീഷ് ലാഡ് പിന്നീട് നവി മുംബൈയിലേക്ക് മാറി താമസിക്കുകയായിരുന്നു. അതിനുശേഷം വഡോദരയില്‍ സ്വന്തം ജിംനേഷ്യം തുടങ്ങുകയും അങ്ങോട്ട് മാറുകയുമായിരുന്നു. ജോലിയുടെ ആവശ്യത്തിനായാണ് ബറോഡയിലേക്ക് മാറിത്താമസിക്കുന്നത്.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
'ജഗദീഷിന്റെ വിയോഗം ഇന്ത്യൻ ബോഡിബിൽഡിങ്ങിന് ഒരു തീരാനഷ്ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാൽ അവനെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. സീനിയർ ബോഡിബിൽഡിങ് രംഗത്ത് അവന്റെ സംഭാവനകൾ വളരെ വലുതാണ്. അവൻ മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല'- ജഗദീഷിന്റെ സുഹൃത്തും പഴ്‌സനൽ ട്രെയ്‌നറുമായ രാഹുൽ ടർഫേ പറഞ്ഞു.
മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications