രാജ്യാന്തര വിമാനസര്‍വീസ് എന്ന് തുടങ്ങും? നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി... പറയുന്നത് രണ്ടുസമയം
ദില്ലി: ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുമ്പോള്‍ ബാക്കിയാകുന്ന ചോദ്യം അന്താരാഷ്ട്ര വിമാന സര്‍വീസുകളെ കുറിച്ചാണ്. ഇക്കാര്യത്തില്‍ കേന്ദ്രവ്യോമയാന മന്ത്രി നിലപാട് വ്യക്തമാക്കി. കൊറോണ വൈറസ് വിട്ടൊഴിയിന്നതിനെ ആശ്രയിച്ചിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം.
ജൂണ്‍ പകുതിയിലോ അല്ലെങ്കില്‍ ജൂലൈ അവസാനത്തിലോ രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത് എന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍...

തിങ്കളാഴ്ച മുതല്‍
തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഓണ്‍ലൈനില്‍ മറുപടി പറയുകയായിരുന്നു വ്യോമയാന മന്ത്രി. ആഗസ്റ്റിന് മുമ്പ് രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി പറയുന്നത്.

സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വരെ നാട്ടിലേക്ക് തിരിക്കാന്‍ ഏറെ പ്രയാസം സൃഷ്ടിച്ചതും വിമാന സര്‍വീസ് റദ്ദാക്കിയത് കാരണമാണ്. പാസഞ്ചര്‍ വിമാനങ്ങള്‍ വേഗത്തില്‍ സര്‍വീസ് തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

എന്തിനാണ് ക്വാറന്റൈന്‍
ആഗസ്റ്റ്, സപ്തംബര്‍ വരെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് തോന്നുന്നത്. നിലവിലെ സാഹചര്യം മെച്ചപ്പെട്ടാല്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കും. ആരോഗ്യ സേതു ആപ്പ് വഴി ഗ്രീന്‍ സ്റ്റാറ്റസ് ലഭിച്ച ആഭ്യന്തര യാത്രക്കാര്‍ എന്തിനാണ് ക്വാറന്റൈനില്‍ കഴിയുന്നതെന്നും മന്ത്രി ചോദിക്കുന്നു.

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍
ആഭ്യന്തര യാത്രക്കാര്‍ വിമാനമിറങ്ങിയ ശേഷം ക്വാറന്റൈനില്‍ കഴിയണമെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതാണ് വ്യോമയാന മന്ത്രി ചോദ്യം ചെയ്യുന്നത്. കേരളത്തിന് പുറമെ, കര്‍ണാടക, അസം തുടങ്ങി ആറ് സംസ്ഥാനങ്ങളാണ് ഇത്തരത്തില്‍ ക്വാറന്റൈന്‍ നിര്‍ദേശിക്കുന്നത്.

ഏഴ് ദിവസം
കൊറോണ വൈറസ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ആറ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് കര്‍ണാടകയുടെ നിര്‍ദേശം. കുട്ടികള്‍, മുതിര്‍ന്നവര്‍, രോഗികള്‍സ ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് കര്‍ണാടക ഇള് പ്രഖ്യാപിച്ചിട്ടുണ്ട്.
Recommended Video

തമിഴ്‌നാടിന്റെ ആവശ്യം
വ്യോമ ഗതാഗതം പുനരാരംഭിക്കരുത് എന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. കൊറോണ വൈറസ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ചെന്നൈയില്‍ പൊതു ഗതാഗതം പുനരാരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേക്കുള്ള യാത്ര പ്രയാസകരമാകുമെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications