കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് നീട്ടി; ജൂലൈ 31 വരെ സര്‍വ്വീസ് ഇല്ല

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് നീട്ടി. ജൂണ്‍ 31 വരെ സര്‍വ്വീസുകള്‍ ഉണ്ടാവില്ലെന്ന് വ്യോമയാന ഡയറക്ട്രേറ്റ് ജനറല്‍ അറിയിച്ചു. അതേ സമയം ഡിജിസിഎ അനുവദിക്കുന്ന കാര്‍ഗോ വിമാന സര്‍വ്വീസുകള്‍ നടത്തും.

ഇതിനൊടൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന റൂട്ടുകളില്‍ സര്‍വ്വീസ് നടത്താന്‍ ആലോചിക്കുന്നതായും ഡിജിസിഎ അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നേരത്തെ ജൂലൈ 15 വരെയായിരുന്നു രാജ്യാന്തര സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.

flights

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് അവസാനമായിരുന്നു വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്നീട് മെയ് 23 ന് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചു.

Recommended Video

cmsvideo
Indian railways becomes adani railways pvt limited | Oneindia Malayalam

ഒപ്പം വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണ വിധേയമണെങ്കില്‍ ജൂലൈയില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞയാഴ്ച്ച കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകളും ആഗസ്റ്റ് 12 വരെ നിര്‍ത്തിവയ്ക്കാനാണ് റെയില്‍വെയുടെ തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കും. അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ മുടങ്ങില്ലെന്ന് റെയില്‍വെ ബോര്‍ഡ് അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 12 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് മടക്കി നല്‍കുക. രാജധാനി, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് തുടരുമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചിരുന്നു.

2 എംഎല്‍എമാര്‍ക്കും ചാഴിക്കാടന്‍ എംപിക്കും പ്രിയം യുഡിഎഫ് തന്നെ; ജോസിന്‍റെ ഇടത് നീക്കം പിഴക്കുന്നു?2 എംഎല്‍എമാര്‍ക്കും ചാഴിക്കാടന്‍ എംപിക്കും പ്രിയം യുഡിഎഫ് തന്നെ; ജോസിന്‍റെ ഇടത് നീക്കം പിഴക്കുന്നു?

കോണ്‍ഗ്രസിന് ഗ്വാളിയോര്‍ പിടിക്കാന്‍ പികെ ഇല്ല, 2 വഴികള്‍, സിന്ധ്യക്ക് പൂട്ട് വേറെ, ഒരൊറ്റ വിഷയം!!കോണ്‍ഗ്രസിന് ഗ്വാളിയോര്‍ പിടിക്കാന്‍ പികെ ഇല്ല, 2 വഴികള്‍, സിന്ധ്യക്ക് പൂട്ട് വേറെ, ഒരൊറ്റ വിഷയം!!

നിങ്ങളുടെ കൈകളിൽ രാജ്യം സുരക്ഷിതം; ലഡാക്കിൽ സൈനികരെ പ്രകീർത്തിച്ച് മോദിനിങ്ങളുടെ കൈകളിൽ രാജ്യം സുരക്ഷിതം; ലഡാക്കിൽ സൈനികരെ പ്രകീർത്തിച്ച് മോദി

English summary
International Flights Services Will Postponed till July 31 in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X