ഉത്തര്‍പ്രദേശ് മാതൃക, സ്കൂള്‍ കുട്ടികള്‍ക്ക് ഫേസ് ബുക്ക് നിരോധിയ്ക്കുന്നു?
ബെംഗളൂരു: ഉത്തര്‍പ്രദേശ് മാതൃക പിന്തുടര്ന്ന് ബെംഗളൂരുവിലെ സ്കൂളുകളില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം നിരോധിയ്ക്കാനൊരുങ്ങുന്നു. ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സ്കൂളുകളിലാണ് വിദ്യാര്‍ഥികള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രവേശിയ്ക്കുന്നതിന് അനുമതി നിഷേധിയ്ക്കുന്നത്. തങ്ങളുടെ മക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ലെന്ന് രക്ഷകര്‍ത്താക്കളില്‍ നിന്നും രേഖാമൂലം എഴുതി വാങ്ങാനൊരുങ്ങുകയാണ് അധ്യാപകര്‍.
13 വയസിന് താഴെ പ്രായമുള്ള കുട്ടികളെയാണ് സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ നിന്നും കര്‍ശനമായി മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നത്. തങ്ങളുടെ മക്കള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ളവ ഉപയോഗിയ്ക്കുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍ ഒപ്പിട്ട് നല്‍കേണ്ടതുണ്ട്. ഒപ്പിട്ട് നല്‍കില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉള്‍പ്പടെയുള്ളവ നിഷേധിയ്ക്കും.

16 വയസുവരെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിഷേധിയ്ക്കുന്ന സ്കൂളുകളും കൂട്ടത്തിലുണ്ട്. എന്നാല്‍ എല്ലാ സ്കൂളുകളിലും ഇത് ബാധകമല്ല. അങ്ങനെയുള്ള സ്കൂളുകളില്‍ അധ്യാപകരും കുട്ടികളും ഒരിയ്ക്കലും ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ആകരുതെന്ന കര്‍ശനനിര്‍ദ്ദേശമുണ്ട്. ഗോപാലന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ 16വയസിന് താഴെയുള്ള വിദ്യാര്‍ഥികള്‍ ഫേസ്ബുക്ക് ഉപയോഗിയ്ക്കരുതെന്ന് പ്രിന്‍സിപ്പള്‍ കര്‍ശന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഉത്തര്‍പ്രദേശിലെ സ്കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും സോഷ്യല്‍ മീഡിയയിലൂടെ ആശയവിനിമയം നടത്തുന്നതിനെ നിരോധിച്ചിരുന്നു. കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications