കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; 50000 പേര്‍ക്ക് നേതൃത്വം നല്‍കി പ്രധാനമന്ത്രി, ജനകീയ പ്രസ്ഥാനമെന്ന്

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ അഭ്യാസങ്ങൾ | Oneindia Malayalam

ഡെറാഡൂണ്‍: അന്താരാഷ്ട്ര യോഗ ദിനത്തില്‍ 50000 പേരുടെ അഭ്യാസത്തിന് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടില്‍ നടന്ന യോഗാഭ്യാസത്തിനാണ് മോദി നേതൃത്വം കൊടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗ അഭ്യാസം നടന്നു. നാലാമത് അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

Modi

മോദിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, കേന്ദ്ര സഹമന്ത്രി ശ്രീപാദ് നായിക് എന്നിവരുമുണ്ടായിരുന്നു. 2014ലാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 ലോക യോഗദിനമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ തുടങ്ങിയ ആരോഗ്യ സുരക്ഷാ അഭ്യാസമാണ് യോഗ.

നല്ല ആരോഗ്യത്തിന് വേണ്ടിയുള്ള ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണ് യോഗയെന്ന് മോദി പറഞ്ഞു. ലോകത്തെ ഐക്യത്തിലേക്ക് നയിക്കുന്നതാണ് യോഗ. അതിവേഗം മാറുന്ന ഇക്കാലത്ത് ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗയ്ക്ക് സാധിക്കും. യോഗ സമാധാനം കൊണ്ടുവരും. യോഗ സൗഹാര്‍ദം വളര്‍ത്തും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡിജിപിയുടെ നേതൃത്വത്തിലും യോഗ ദിനം ആചരിച്ചു. മതത്തിന് അതീതമായ അഭ്യാസ മുറയാണ് യോഗയെന്ന് പിണറായി വിജയന്‍ പറഞ്ഞു. യോഗയെ ആരും ഹൈജാക്ക് ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ഐഎന്‍എസ് ജമുനയിലാണ് നാവിക ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗാഭ്യാസമുണ്ടായിരുന്നത്.

English summary
International Yoga Day 2018: Yoga one of the biggest mass movements towards good health, says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X