International Yoga Day 2023: മാനസിക സമ്മര്‍ദ്ദമൊഴിവാക്കാം? ഇതാ തുടക്കക്കാര്‍ക്ക് ചെയ്യാവുന്ന യോഗാസനങ്ങള്‍
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വിശ്രമിക്കാനും സ്വയം ഉന്മേഷവാനാകാനും പലപ്പോഴും സമയം കിട്ടാറില്ല. വീണ്ടുമൊരു അന്താരാഷ്ട്രാ യോഗാദിനം കൂടി വരുമ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്നതും ഇക്കാര്യം തന്നെയാണ്. തിരക്ക് പിടിച്ച ജോലിയുമായി മുന്നോട്ട് പോകുന്നവരുടെ ജീവിതം എപ്പോഴും സമ്മര്‍ദ്ദവും ഉത്കണ്ഠയും നിറഞ്ഞതായിരിക്കും. ഇതിനെ മറികടക്കാന്‍ യോഗക്ക് സാധിക്കും എന്നത് എല്ലാവരും മനസിലാക്കേണ്ടതാണ്.
യോഗയുടെ ഏറ്റവും ചെറിയ പരിശീലനം പോലും മാനസികോന്മേഷത്തിന് സഹായിക്കും. അതിനാല്‍ ഈ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുമ്പോള്‍ തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായി പിന്തുടരാന്‍ കഴിയുന്ന യോഗകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം. നാല് ആസനങ്ങളാണ് തുടക്കക്കാര്‍ക്ക് യോഗയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. അവ ഏതെല്ലാമാണെന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്നും നോക്കാം.

അധോ മുഖ സ്വനാസനം
ശരീരത്തിന്റെ മുകള്‍ ഭാഗം പതുക്കെ വളച്ച് മുന്‍ഭാഗത്തേക്ക് കൊണ്ടുവരികയും തുടര്‍ന്ന് കാലുകള്‍ കുറച്ച് അകലത്തില്‍ നീട്ടി കൈകള്‍ കൊണ്ട് തറയില്‍ തൊടാന്‍ ചെറുതായി കുനിഞ്ഞു നില്‍ക്കുകയും ചെയ്യുക. ഇത് കൈകള്‍, കാലുകള്‍, കോര്‍ പേശികള്‍ എന്നിവയെ ശക്തിപ്പെടുത്തുന്നതിനും മനസില്‍ ശാന്തത നിറക്കുന്നതിനും സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കാനും ഈ ആസനം സഹായിക്കും.
ബാലാസനം
കാല്‍മുട്ടുകള്‍ അടുപ്പിച്ചുകുത്തി ഉപ്പൂറ്റിയുടെ മുകളില്‍ ഇരിയ്ക്കുക. തുടര്‍ന്ന് നെറ്റി തറയില്‍ തൊടുംവിധം മുന്നിലേക്ക് മടങ്ങി താഴുക. തറയില്‍ തൊടാന്‍ സാധിക്കുന്നില്ലെങ്കില്‍ സാധിക്കുന്നത്ര മുന്നോട്ടായുക. ശേഷം കൈകള്‍ മുന്നിലേക്ക് നീട്ടി തറയില്‍ വെക്കുക. ശേഷം ആഴത്തില്‍ ശ്വസോച്ഛാസം നടത്തുക. ഇത് വിശ്രമത്തിനും പുറം, കഴുത്ത്, തോളുകള്‍ എന്നിവയിലെ പിരിമുറുക്കം ഒഴിവാക്കുന്നതിനും സഹായിക്കും.
വീരഭദ്രാസനം
കാലുകള്‍ അകറ്റി കൈകള്‍ തലക്ക് മുകളിലാക്കി ഉയര്‍ത്തി തൊഴുതു നില്‍ക്കണം. ശ്വാസം സാവധാനം അകത്തേക്ക് വലിച്ചെടുക്കുക. ശ്വാസം പുറത്തേക്കു വിടുമ്പോള്‍ അരയ്ക്ക് മുകളിലേക്ക് ശരീരം മുന്നോട്ടു മെല്ലെ താഴ്ത്തുക. ഒപ്പം ഏതെങ്കിലും ഒരു കാല്‍ ഉയര്‍ത്തി കൈകളും കാലും ദേഹവും ഒരേ നേര്‍വരയില്‍ കൊണ്ടുവരിക. ശേഷം കൈകള്‍ ഇരു വശങ്ങളിലേക്കും അകറ്റി ഭൂമിക്കു സമാന്തരമാക്കുക.
വൃക്ഷാസനം
ആദ്യം കാലുകള്‍ ചേര്‍ത്ത് വെയ്ക്കുക. ശേഷം ഒരു കാല്‍ മടക്കി ഇടതു തുടയില്‍ കയറ്റി വെക്കുക. ഈ സമയം കൈകള്‍ തൊഴുത് പിടിക്കണം. കൈകള്‍ ഹൃദയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന തരത്തില്‍ വേണം തൊഴുത് നില്‍ക്കാന്‍. ബാലന്‍സ് കിട്ടിയ ശേഷം തൊഴുതുപിടിച്ച കൈകള്‍ മുകളിലേക്ക് ഉയര്‍ത്തണം. ഇത് ഏകോപനം, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.












Click it and Unblock the Notifications