Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗ മൊബൈല്‍ ഫോണ്‍ പോലെയെന്ന് മോദി... രാജ്യം യോഗാദിനം ആഘോഷിച്ചു...

ദില്ലി: യോഗ മൊബൈല്‍ ഫോണ്‍ പോലെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈല്‍ ഫോണ്‍ എങ്ങിനെയാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് അതുപോലെ യോഗയും ജീവന്റെ ഭാഗമാകണമെന്നും മോദി പറഞ്ഞു. ചണ്ഡിഗഡില്‍ നടന്ന അന്താരാഷ്ട്ര യോഗാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതപരമായ ആചാരമല്ല, എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒന്നാണ് യോഗയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. യോഗ ദിനത്തിലെ സന്ദേശത്തിന് ലോകം മുഴുവനും പിന്തുണ നല്‍കുകയാണ്. യോഗയുടെ ഗുണവും ശക്തിയും ഇപ്പോഴും പലര്‍ക്കും അറിയില്ല. യോഗയില്‍ പാവപ്പെട്ടവനെന്നോ സമ്പന്നനെന്നോ വിത്യാസമില്ലെന്നും മോദി പറഞ്ഞു. ക്യാപിറ്റോള്‍ കോംപ്‌ളെക്‌സില്‍ നടന്ന പരിപാടിയില്‍ മുപ്പതിനായിരത്തോളം പേര്‍ക്കൊപ്പം പ്രധാനമന്ത്രി യോഗയില്‍ പങ്കെടുത്തു.

Narendra Modi Yoga

അന്താരാഷ്ട്ര യോഗാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം യോഗദിനം ആചരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം യോഗ ദിനാചരണം സംഘടിപ്പിച്ചിട്ടുണ്ട്. 173 വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളുടെ നേതൃത്വത്തില്‍ യോഗാഭ്യാസ പ്രകടനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.യോഗാ ദിനം ആചരിക്കുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് അവധി ദിനമായിരിക്കില്ല. യോഗാ പരിപാടികളില്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല.

കേരളത്തിലും അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിലയ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രാജ്ഭവന്‍ ജീവനക്കാര്‍ക്കായി രാവിലെ ഏഴിനു യോഗ പരിശീലനത്തിനു ഗവര്‍ണര്‍ പി സദാശിവം സൗകര്യമൊരുക്കിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട യോഗ അഭ്യാസത്തില്‍ ഗവര്‍ണറും പങ്കെടുത്തു.

യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാര്‍ യോഗയെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന സിപിഎം ഇപ്പോള്‍ യോഗയെ പിന്തുണയ്ക്കുന്നു എന്നത് കൗതുകമാണ്.

കഴിഞ്ഞ വര്‍ഷം സിപിഎമ്മിനു കീഴിലുള്ള മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ ആഞ്ഞൂറോളം പേരുടെ യോഗ പ്രകടനം വൈകിട്ട് നാലിന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നുണ്ട്.

ബിജെപിയുടെ നേതൃത്വത്തിലും സംസ്ഥാനത്ത് വിപുലമായ യോഗ ദിനാചരണം സംഘടിപ്പിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് യോഗ ദിനാചരണം ഉദ്ഘാടനം ചെയ്തത്. ഒ രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ രാജസേനന്‍, വിജി തമ്പി, കൊല്ലം തുളസി തുടങ്ങി നിരവധി സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+