യോഗ ദിനത്തില്‍ ശവാസനവുമായി മധ്യപ്രദേശ് കര്‍ഷകരുടെ പ്രതിഷേധം!!!
സംഘപരിവാർ സംഘടനയായ ഭാരതീയ കിസാൻ മസ്ദൂർ സംഘും ശവാസനത്തിൽ പങ്കെടുത്തു.
ഭോപ്പാൽ: രാജ്യമെങ്ങും യോഗ ദിനം ആചരിച്ചപ്പോൽ അതിനെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധിക്കാമുള്ള അവസരമാക്കിമാറ്റി മധ്യപ്രദേശ് കർഷകരും പ്രതിപക്ഷവും.
മധ്യപ്രദേശിൽ കാർഷക കലാപത്തിനു നേരെ പൊലീസ് നടത്തിയ വെടുവെയ്പിപൽ അഞ്ച് കർഷകർ മരിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷവും കർഷകരും യോഗദിനത്തിൽ ശവാസനം കിടന്നത്.കൂടാതെ സംഘപരിവാർ സംഘടനയായ ഭാരതീയ കിസാൻ മസ്ദൂർ സംഘും ശവാസനത്തിൽ പങ്കെടുത്തു.

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അവർ ശവത്തിന്റെ അവസ്ഥയിലെത്തുമെന്ന് സർക്കാരിനെ അറിയിക്കാനാണ് തങ്ങൾ ശവാസനം അഭ്യസിച്ചതെന്ന് ഭരതീയ കിസാൻ യുണിയൻ നേതാവ് അലേക് വർമ അറിയിച്ചു.രണ്ട് മാസം മുന്‍പ് കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളിയ ഉത്തര്‍പ്രദേശിലും നൂറു കണക്കിന് കര്‍ഷകര്‍ റോഡുകളും ഹൈവേകളും ഉപരോധിച്ചു കൊണ്ട് ശവാസനം അഭ്യസിച്ചത്.












Click it and Unblock the Notifications