കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര യോഗ ദിനം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗദിനം ഡെറാഡൂണിൽ

  • By Desk
Google Oneindia Malayalam News

ഡെറാഡൂൺ: നാലാമത് അന്താരാഷ്ട്രയോഗാദിനം ആചരിക്കാൻ രാജ്യം ഒരുങ്ങി. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലാണ് ഇത്തവണ യോഗാദിനത്തിന്റെ പ്രധാനപരിപാടികൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡെറാഡൂണിൽ എത്തിച്ചേരും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഡെറാഡൂണിലെ വന ഗവേഷണ കേന്ദ്രത്തിലാണ് പ്രധാനമന്ത്രിയെത്തുക. അമ്പതിനായിരത്തിൽ അധികം ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊടുംവനത്തിനുള്ളിൽ

കൊടുംവനത്തിനുള്ളിൽ

ഡെറാഡൂൺ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കൊടും വനത്തിലാണ് 450 ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന വനഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. കുരങ്ങും,പാമ്പും മറ്റ് വന്യജീവികളും ധാരാളമുള്ള വനമേഖലയാണിത്. യോഗാദിനാചരണത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വന്യജീവികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിഎഫ്ഒ രാജീവ് ദിമാൻ പറഞ്ഞു. യോഗാ ദിനാചരണത്തിന് എത്തിച്ചേരേണ്ടവർക്കായി പ്രത്യേകം ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ലഖ്നൗവിലെ രമാഭായി അംബേദ്കർ സഭാ സ്ഥല്ലിലാണ് മോദി യോഗാദിനം ആചരിച്ചത്.

മോദിയും യോഗയും

മോദിയും യോഗയും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദിനചര്യയുടെ ഭാഗമാണ് യോഗ. യോഗയെ പ്രോഹത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ പേജുകൾ എപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ലോകരാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിൽ യോഗയ്ക്ക് സുപ്രധാനപങ്കാണെന്നും ഭക്ഷണത്തിന് ഉപ്പെന്ന പോലെയാണ് ശരീരത്തിന് യോഗയെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സാറ്റ്ലൈറ്റ് സംവിധാനം

സാറ്റ്ലൈറ്റ് സംവിധാനം

അന്താരാഷ്ട്ര യോഗാ ദിനപരിപാടിയിലെ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ സാറ്റലൈറ്റ് നിരീക്ഷണം വേണമെന്ന് ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട്ഐ എസ്ആർഒ ചെയർമാന് ആയുഷ് മന്ത്രാലയം കത്തയച്ചിരുന്നു. ജൂൺ 21 ന് രാവിലെ 7നും എട്ടിനും ഇടയിൽ നടക്കുന്ന പരിപാടിയുടെ സാറ്റ്ലൈറ്റ് നിരീക്ഷണമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ െഎഎസ്ആർഒ അധികൃതർ കത്തിനോട് പ്രതികരിച്ചിട്ടില്ല.

ലോകം മുഴുവൻ

ലോകം മുഴുവൻ

2014 ഡിസംബർ 11നാണ് െഎക്യരാഷ്ട്രസഭ ജൂൺ 21അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്. 2014 സെപ്‌റ്റംബർ 14-ന്‌ യു.എൻ സമ്മേളന വേദിയിൽവച്ച്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ ആശയം അവതരിപ്പിക്കുകയും െഎക്യരാഷ്ട്രസഭയുടെ അംഗീകാരം നേടുകയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതീവപ്രാധാന്യത്തോടെയാണ് യോഗാദിനം ആചരിക്കുന്നത്.

English summary
International Yoga Day: Modi to take part in a gala event in Dehradun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X