കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിഹോത്ര മുതല്‍ ചക്ര ശുദ്ധി വരെ... അന്താരാഷ്ട്ര യോഗ വാരത്തില്‍ വിവിധ ധ്യാന സെഷനലുകള്‍!!

Google Oneindia Malayalam News

ലഖ്‌നൗ: അന്താരാഷ്ട്ര യോഗാ വാരം മാര്‍ച്ച് ഒന്നിന് ഋഷികേശില്‍ ആരംഭിക്കുകയാണ്. യോഗയുടെ ജന്മസ്ഥത്ത് എല്ലാ യോഗികളെയും ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഋഷികേശില്‍ യോഗ വാരം സംഘടിപ്പിക്കുന്നത്. പല തരത്തിലുള്ള സെഷനുകളാണ് ഇതിനായി ഒരുങ്ങുന്നത്. ആരോഗ്യ ശാസ്ത്രം, രോഗവിമുക്തമായ ശരീരം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

1

ധ്യാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധി സെഷനുകളാണ് ചടങ്ങില്‍ ഉണ്ടാവുക. പ്രാചീന ധ്യാന രീതികളായ അഗ്നിഹോത്ര, അജപ ജപ, അന്തര്‍ മൗന, ചക്ര സുധി, ചിദാകാശ ധര്‍മ എന്നിങ്ങനെ പ്രശസ്തമായ ധ്യാനങ്ങളുടെ സെഷനുകളും ഉണ്ടാവും. യോഗാ ആശ്രമത്തിലെ പ്രമുഖരായിരിക്കും സെഷനുകളില്‍ ക്ലാസെടുക്കുക. ശരീരത്തിലെ അശുദ്ധവായുവിനെയും മനസ്സിനെയും ആത്മാവിനെയും ബാധിച്ച വിഷലിപ്തമായ കാര്യങ്ങളെയും വേര്‍പ്പെടുത്തുന്ന കാര്യങ്ങള്‍ ഇതിലൂടെ വ്യക്തമാകും.

ആശ്രമത്തില്‍ ചെറിയ തോതില്‍ താമസിക്കാനുള്ള സൗകര്യങ്ങളും ഇവര്‍ ഒരുക്കുന്നുണ്ട്. ധാന്യങ്ങളും പഴവര്‍ഗങ്ങളും ഒക്കെ ചേര്‍ന്ന സത്‌വിക് ഭക്ഷണരീതിയാണ് ആശ്രമത്തില്‍ പിന്തുടരുക. ഭജനകളും കീര്‍ത്തനങ്ങളും രാത്രിയില്‍ ഉണ്ടാവുമെന്ന് സംഘാടക സമിതി പറഞ്ഞു. മാര്‍ച്ച് ഒന്ന് മുതല്‍ ഏഴുവരെയാണ് യോഗോത്സവം നടക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള യോഗികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

കഴിഞ്ഞ വര്‍ഷം 100 രാജ്യങ്ങളില്‍ നിന്നായി 2000 പേര്‍ യോഗോത്സവത്തില്‍ പങ്കെടുത്തിരുന്നു. ഗംഗാ തീരത്ത് സ്ഥിതി ചെയ്യുന്ന പാര്‍മരത്ഥ് നികേതന്‍ ആശ്രമത്തിലാണ് യോഗോത്സവം നടക്കുന്നത്. പ്രാണായാമം, ഹത യോഗ, യോഗ നിദ്ര എന്നീ സെഷനുകള്‍ നേരത്തെ തന്നെ ജനപ്രിയമായിരുന്നു.

English summary
international yoga festival 2020 have diffrerent meditation session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X