കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര യോഗോത്സവം; മാർച്ച് ഒന്നു മുതൽ ഏഴ് വരെ ഋഷികേശിൽ നടക്കും

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര യോഗോത്സവം മാർച്ച് 1 മുതൽ മാർച്ച് 7 വരെ ഋഷികേശിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ യോഗോത്സവത്തിൽ പങ്കെടുക്കാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗയുടെ ജന്മസ്ഥലം എന്ന് കരുതപ്പെടുന്ന പ്രദേശമാണ് ഋഷികേശ്. യോഗികളുടെയും മുനിമാരുടെയും ആവാസ കേന്ദ്രമാണ് ഗംഗാ തീരത്ത് സ്ഥിതി ചെയ്യുന്ന ഋഷികേശ്.

 മൃതദേഹം തടയണയ്ക്കപ്പുറം, കൊണ്ടിട്ടതോ? ദുരൂഹത ഒഴിയാതെ ദേവനന്ദയുടെ മരണം മൃതദേഹം തടയണയ്ക്കപ്പുറം, കൊണ്ടിട്ടതോ? ദുരൂഹത ഒഴിയാതെ ദേവനന്ദയുടെ മരണം

അന്താരാഷ്ട്ര യോഗോത്സവത്തിന് ഓരോ വർഷം കഴിയുമ്പോഴും ജനപ്രീതി കൂടി വരുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം നൂറോളം രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിൽ അധികം ആളുകളാണ് യോഗോത്സവത്തിൽ പങ്കെടുക്കാനായി എത്തിയത്.

yga

യോഗാ വിധികളിലെ പ്രത്യേകം തിരഞ്ഞെടുത്ത യോഗാഭ്യാസങ്ങൾ ഇത്തവണത്തെ യോഗോത്സവങ്ങളുടെ ഭാഗമാകും. പ്രാണായാമ, ഹത യോഗ, യോഗ നിദ്ര തുടങ്ങിയ സെഷനുകളും ഉണ്ടാകും. പ്രത്യേക പരിശീലനം നേടിയ ആചാര്യന്മാരാകും യോഗാ അഭ്യസിപ്പിക്കുകയെന്ന് സംഘാടകർ പറഞ്ഞു.

English summary
International yoga festival to begin in Rishikesh from First march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X