കശ്മീരില്‍ ബീഫ് മാത്രമല്ല, ഇതാ ഇന്റര്‍നെറ്റും നിരോധിച്ചു... അപ്പോള്‍ ജനാധിപത്യം?
ശ്രീനഗര്‍: രാജ്യം ജനാധിപത്യവിരുദ്ധമായിക്കൊണ്ടിരിയ്ക്കുകയാണെന്ന ആക്ഷേപം ഓരോ ദിവസവും ഉയരുകയാണ്, അതിനെ സാധൂകരിയ്ക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍.
കശ്മീരില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ അവിടെ ഇന്റര്‍നെറ്റിന് കൂടി നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നു.

ഇന്ത്യ ബാനിസ്ഥാനെന്ന് ആക്ഷേപിയ്ക്കുന്നവര്‍ക്ക് അടിയ്ക്കാനുള്ള ഒരു വടികൂടിയാണ് കിട്ടിയിരിയ്ക്കുന്നത്. രണ്ട് ദിവസത്തേയ്ക്കാണ് ഇന്റര്‍നെറ്റിന് നിരോധനം. സാമൂഹ്യ വിരുദ്ധ ശക്തികള്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമിയ്ക്കും എന്ന മുന്‍വിധിയോടെയാണ് ഇന്റര്‍നെറ്റ് നിരോധനം.
ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ നിരോധനം എന്നതും ശ്രദ്ധേയമാണ്. സെപ്തംബര്‍ 25 ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ സെപ്തംബര്‍ 26 ന് വൈകീട്ട് 10 മണിവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
കശ്മീരിലെ എല്ലാ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കും ഇത് സംബന്ധിച്ച് ഐജി നിര്‍ദ്ദേശം നല്‍കി. ജിപിആര്‍എസ്, 2ജി, 3ജി സേവനങ്ങള്‍ രണ്ട്ദിവസം നല്‍കരുത് എന്നാണ് ഉത്തരവ്.
സംസ്ഥാനത്ത് ബീഫ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബലിപെരുന്നാളിന്റെ സന്ദര്‍ഭത്തില്‍ ഈ വിവാദവും ചൂടുപിടിയ്ക്കുമോ എന്നാണ് സര്‍ക്കാരിന്റെ ഭയം.












Click it and Unblock the Notifications