കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ നിയന്ത്ര​ണം: 7 ദിവസത്തിനുള്ളില്‍ മറുപടി വേണം, കേന്ദ്രത്തോട് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: കാശ്മീരിലെ മാധ്യമ നിയന്ത്രണങ്ങളേയും ഇന്‍റര്‍നെറ്റ്, ഫോണ്‍ നിയമന്ത്രണങ്ങളേയും സംബന്ധിച്ച് 7 ദിവസത്തിനുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് വ്യക്തമാക്കി കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. കശ്മീരി ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. 7 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

sckashmir

കാശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കണമെന്നും മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അനുരാധ ബാസിന്‍ കോടതിയെ സമീപിച്ചത്. 24 ദിവസമായി കാശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ നിയന്ത്രണം തുടരുകയാണെന്ന് അനുരാധയ്ക്ക് വേണ്ടി വാദിച്ച ബൃന്ദ ഗ്രോവര്‍ കോടതിയില്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്രം നിഷേധിക്കപ്പെടുകയാണ്. മാധ്യമങ്ങളോട് സംസാരിച്ച ഡോക്ടറെ വരെ പിടിച്ചുകൊണ്ടുപോകുകയാണെന്നും വൃന്ദ ഗോവര്‍ കോടതിയോട് പറഞ്ഞു.

കശ്മീരില്‍ സുപ്രീംകോടതി ഇടപെടല്‍; കേസ് ഭരണഘടനാ ബെഞ്ചിന്, കേന്ദ്രത്തിന് നോട്ടീസ്കശ്മീരില്‍ സുപ്രീംകോടതി ഇടപെടല്‍; കേസ് ഭരണഘടനാ ബെഞ്ചിന്, കേന്ദ്രത്തിന് നോട്ടീസ്

നേരത്തേ ആഗസ്റ്റ് 16 ന് സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നു. അന്ന് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താഴ്വരയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ ഇല്ലാതാക്കണമെന്നും കോടതി കേന്ദ്ര ഏജന്‍സികളെ വിശ്വാസത്തില്‍ എടുക്കണമെന്നുമായിരുന്നു കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ താഴ്വരയില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുകയാണ്

അതേസമയം കാശ്മീരിന്‍റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടാന്‍ കോടതി തിരുമാനിച്ചു. എട്ട് ഹര്‍ജികളാണ് ഭരണഘടന ബെഞ്ചിന് വിട്ടത്. കേസില്‍ ഒക്ടോബറില്‍ വാദം കേള്‍ക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് തിരുമാനം. കേസില്‍ കേന്ദ്രസര്‍ക്കാരിനും ജമ്മു കാശ്മീര്‍ ഭരണകുടത്തിനും നോട്ടീസ് അയക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചു.

കാശ്മീരില്‍ തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോടതി അനുമതി നല്‍കിയിട്ടുണ്ട്. തരിഗാമിയെ കാണാനില്ലെന്ന് കാണിച്ച് യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് തിരുമാനം.

<strong> 'മോദി തുടങ്ങി ഞങ്ങള്‍ പൂര്‍ത്തീകരിക്കും'! ഇന്ത്യയിലേക്കുള്ള വ്യോമപാത അടയ്ക്കാന്‍ പാകിസ്താന്‍</strong> 'മോദി തുടങ്ങി ഞങ്ങള്‍ പൂര്‍ത്തീകരിക്കും'! ഇന്ത്യയിലേക്കുള്ള വ്യോമപാത അടയ്ക്കാന്‍ പാകിസ്താന്‍

 <strong>ബിജെപിയില്‍ പൊട്ടിത്തെറി!! രാജിക്കൊരുങ്ങി മന്ത്രി.. യെഡിയൂരപ്പയ്ക്കെതിരെ കൂടുതല്‍ മന്ത്രിമാര്‍</strong> ബിജെപിയില്‍ പൊട്ടിത്തെറി!! രാജിക്കൊരുങ്ങി മന്ത്രി.. യെഡിയൂരപ്പയ്ക്കെതിരെ കൂടുതല്‍ മന്ത്രിമാര്‍

English summary
internet, landline; SC sought a detailed response from the Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X