കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാഭാരത യുദ്ധം വിവരിച്ചത് ഇന്റര്‍നെറ്റിലൂടെ, ഒപ്പം കൃത്രിമ ഉപഗ്രഹങ്ങളും, ബിജെപിയുടെ കണ്ടെത്തല്‍!!

മഹാഭാരത യുദ്ധം വിവരിച്ച് ഇന്റര്‍നെറ്റിലൂടെയെന്ന് ത്രിപുര മുഖ്യമന്ത്രി

Google Oneindia Malayalam News

അഗര്‍ത്തല: ഏതാണ്ട് പത്തോ ഇരുപതോ വര്‍ഷമായിട്ടേ ഉണ്ടാവൂ നമ്മുടെ നാട്ടില്‍ ഇന്റര്‍നെറ്റ് എത്തിയിട്ട്. ലോകത്ത് തന്നെ ഇന്റര്‍നെറ്റ് എത്തിയിട്ട് അധികകാലമായിട്ടില്ല. എന്നാല്‍ അതൊക്കെ വെറും തെറ്റാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറയുന്നു. ഇന്റര്‍നെറ്റ് എന്നത് ഇന്ത്യക്ക് പുതിയ കാര്യമല്ല. മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധം സഞ്ജയന്‍ അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് വഴിയാണെന്ന് ബിപ്ലവ് കുമാര്‍ പറയുന്നു. അഗര്‍ത്തലയില്‍ പൊതുവിതരണ വകുപ്പിന്റെ പ്രാദേശിക ശില്‍പശാലയില്‍ സംസാരിക്കവേയാണ് ത്രിപുര മുഖ്യമന്ത്രിയുടെ പുതിയ കണ്ടുപിടുത്തം എത്തിയത്.

അപ്രഖ്യാപിത ഹർത്താലിന് തീവ്രവാദ ബന്ധം; എൻഐയെ രംഗത്തെത്താൻ സാധ്യത, അന്വേഷിക്കാൻ പ്രത്യേക സംഘംഅപ്രഖ്യാപിത ഹർത്താലിന് തീവ്രവാദ ബന്ധം; എൻഐയെ രംഗത്തെത്താൻ സാധ്യത, അന്വേഷിക്കാൻ പ്രത്യേക സംഘം

1

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് മാത്രമല്ല കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി തട്ടിവിട്ടിട്ടുണ്ട്. അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും ഇന്റര്‍നെറ്റ് വരുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു. പക്ഷേ അതാരും അംഗീകരിക്കാന്‍ തയ്യാറല്ല. കുരുക്ഷേത്ര യുദ്ധത്തില്‍ സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കിയത് ഇന്റര്‍നെറ്റ് വഴിയാണ്. ഈ സാങ്കേതിക വിദ്യ ഇല്ലെങ്കില്‍ ഒരിക്കലും അദ്ദേഹത്തിന് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കാനാവില്ല. കാരണം യുദ്ധം ഏറ്റവും അടുത്ത നിന്ന് കണ്ട വ്യക്തിയാണ് സഞ്ജയന്‍. ഇത് ഏത്രയും വേഗത്തില്‍ ധൃതരാഷ്ട്രര്‍ക്ക് കൈമാറുക സാറ്റലൈറ്റും ഇന്റര്‍നെറ്റും വഴിയാവാനേ സാധ്യതയുള്ളൂ. അതിര്‍നര്‍ത്ഥം സാങ്കേതിക വിദ്യയില്‍ നമ്മള്‍ എത്രയോ മുന്നിലായിരുന്നു എന്നതാണെന്ന് ബിപ്ലവ് കുമാര്‍ പറയുന്നു.

2

അതേസമയം ഇത് ആദ്യമായിട്ടല്ല ഇത്തരം മണ്ടന്‍ പ്രസ്താവനകളുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തുന്നത.് നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന റോക്കറ്റുകളെ രാമന്റെ അമ്പിനോടാണ് ഉപമിച്ചത്. രാമന്‍ മികച്ച എഞ്ചിനീയറായിരുന്നുവെന്നും രാമസേതു ഇതിന്റെ മികച്ച ഉദാഹരണമാണെന്നും രൂപാനി തട്ടിവിട്ടിരുന്നു. കേന്ദ്ര മന്ത്രി സത്യപാല്‍ സിംഗിന്റെ പ്രസ്താവനയില്‍ വന്‍ വിവാദമായിരുന്നു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റായിരുന്നുവെന്നും സ്‌കൂളുകളിലും കോളേജുകളിലും ഇത് പഠിപ്പിക്കരുതെന്നും സത്യപാല്‍ സിംഗ് പറഞ്ഞിരുന്നു.

ജോർജ്ജ് ബുഷിന്റെ ഭാര്യ അന്തരിച്ചു.. ഭർത്താവും മകനും യുഎസ് പ്രസിഡണ്ടാകുന്നത് കണ്ട ബാർബറജോർജ്ജ് ബുഷിന്റെ ഭാര്യ അന്തരിച്ചു.. ഭർത്താവും മകനും യുഎസ് പ്രസിഡണ്ടാകുന്നത് കണ്ട ബാർബറ

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചുമുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു

English summary
Internet Not New to India existed during Mahabharata days Tripura CM Biplab Deb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X