കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ വീണ്ടും വര്‍ഗ്ഗീയ സംഘര്‍ഷം

Google Oneindia Malayalam News

ഗുജറാത്ത് : ഗോദ്രാ, ഗോദ്രാനന്തര കലാപങ്ങള്‍ക്കു ശേഷം പത്തിലധികം വര്‍ഷം ഗുജറാത്തിലെ ഇരുവിഭാഗത്തെയും അടക്കി നിര്‍ത്താന്‍ നരേന്ദ്രമോദിയ്ക്ക് സാധിച്ചുവെന്ന് പറയാം. എന്നാല്‍ ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രി ആനന്ദിബെന്‍ പാട്ടീലിന് ഇക്കാര്യത്തില്‍ കാര്യമായി വിജയിക്കാന്‍ കഴിഞ്ഞുവെന്ന് തോന്നുന്നുണ്ടോ? ഇല്ലെന്നാണ് ഈയ്യിടെയുണ്ടായ സംഭവങ്ങള്‍ നല്‍കുന്ന സൂചന. മോദിയുടെ അഭാവം ഗുജറാത്തിലെ അക്രമസംഭവങ്ങളെ എത്രത്തോളം ബാധിച്ചേക്കുമെന്നും പറയാനാവില്ല.

വഡോദരയില്‍ വര്‍ഗീയ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഡാറ്റ, എസ്.എം.എസ്. സേവനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയും മെസഞ്ചറിലൂടെയും വര്‍ഗീയ ചുവയുളള സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് സെപ്തംബര്‍ 30 വരെ ഇന്റര്‍നെറ്റും എസ്.എം.എസ്സും നിരോധിച്ചിരിക്കുന്നത്. ഫേസ്ബുക്കിലെ ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് വഡോദരയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വ്യാഴാഴ്ച സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കത്തിയമര്‍ന്നിരുന്നു. സംഘര്‍ഷത്തില്‍ കുറച്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

gujarat

'' വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമായേക്കാവുന്ന സന്ദേശങ്ങളും ചിത്രങ്ങളും ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് എന്നിവ വഴി പ്രചരിച്ചിരുന്നു. കടുത്ത പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കിലും അത്തരത്തില്‍ കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്. ഇത് അവഗണിക്കുന്ന ഇന്റര്‍നെറ്റ്, മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡിങ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കും.'' - പോലീസ് കമ്മീഷണര്‍ ഇ. രാധാകൃഷ്ണന്‍ പറഞ്ഞു.
പ്രശ്‌നബാധിത പ്രദേശങ്ങളിലെല്ലാം വെളളി, ശനി ദിവസങ്ങളില്‍ പോലീസ് കടുത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. വ്യാഴാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കാര്യമായ അക്രമസംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനും സമാധാനാന്തരീക്ഷം പുന:സൃഷ്ടിക്കാനുമായി പോലീസ് മുന്‍കരുതല്‍ സ്വീകരിച്ചുവരുന്നതായി വഡോദര സന്ദര്‍ശിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്.കെ. നന്ദ പറഞ്ഞു.

English summary
the Gujarat government has suspended mobile data and bulk SMS and MMS services in Vadodara till Tuesday following communal unrest over a Facebook post that hurt religious sentiments.The trouble began on Thursday afternoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X