ജമ്മുകശ്മീരില്‍ വീണ്ടും ഇന്റര്‍നെറ്റിന് കത്തി വെച്ച് സര്‍ക്കാര്‍: സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു. ഹുറിയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണിതെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതേടെ കശ്മീരിലെ പല പ്രദേശങ്ങളിലെയും സുരക്ഷയും കശ്മീര്‍ അധികൃതര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
90കാരനായ സയീദ് അലി ഷാ ഗീലാനിയുടെ ആരോഗ്യ നില മോശമാണെന്ന തരത്തില്‍ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. ഹുറിയത്ത് ചെയര്‍പേഴ്സണ്‍ കൂടിയായ ഗീലാനിയെ കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളിലാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്നാം തവണയാണ് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടുന്നത്.

ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് സ്ഥാപകന്‍ മക്ബൂല്‍ ഭട്ടിന്റെ ചരമദിനം പ്രമാണിച്ച് ചൊവ്വാഴ്ചയും ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കിയിരുന്നു. ഞായറാഴ്ച പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ ചരമദിനം കണക്കിലെടുത്തും ഇന്റര്‍നെറ്റ് സര്‍വീസ് തടസ്സപ്പെട്ടിരുന്നു.
ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്നതിന്റെ മുന്നോടിയായാണ് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിര്‍ത്തലാക്കിയത്. ജനുവരി 25നാണ് താഴ്വരയിലെ 2ജി പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്. അഞ്ചരമാസത്തിന് ശേഷമാണിത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications