കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് മരണം; മേഘാലയയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു

  • By S Swetha
Google Oneindia Malayalam News

ഷില്ലോംഗ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മേഘാലയില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് സംഘര്‍ഷങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഖാസി സ്റ്റുഡന്റസ് യൂണിയനും കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയിലെ ആദിവാസി വിഭാഗക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഖാസി സ്റ്റുഡന്റ്‌സ് യൂണിയന്‍ അംഗമായ ലുര്‍ഷായ് ഹിന്നിവേറ്റയാണ് മരിച്ചവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘര്‍ഷത്തില്‍ ചില പോലീസുകാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജസ്റ്റിസ് മുരളീധരന്റെ സ്ഥലം മാറ്റം: ഉത്തരവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മുരളീധരന്റെ സ്ഥലം മാറ്റം: ഉത്തരവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ ചീഫ് ജസ്റ്റിസ്

ജില്ലയിലെ ഇച്ചാമതി പ്രദേശത്ത് വെള്ളിയാഴ്ച നടന്ന സിഎഎ വിരുദ്ധ, ഐഎല്‍പി അനുകൂല യോഗത്തിനിടെ ഖാസി സ്റ്റുഡന്റ്‌സ് യൂണിയന്‍ അംഗങ്ങളും ഗോത്രേതര വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയതായാണ് ഔദ്യോഗിക വിവരം. ഇതോടെ ആറ് ജില്ലകളിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. ഈസ്റ്റ് ജയന്തിയ ഹില്‍സ്, വെസ്റ്റ് ജയന്തിയ ഹില്‍സ്, ഈസ്റ്റ് ഖാസി ഹില്‍സ്, റി ഭോയ്, വെസ്റ്റ് ഖാസി ഹില്‍സ്, സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനം. ഫെബ്രുവരി 28ന് രാത്രി 10 മണി മുതല്‍ ഫെബ്രുവരി 29ന് രാവിലെ 8 മണി വരെ ഷില്ലോങ്ങിലും സമീപ പ്രദേശങ്ങളിലും പ്രാദേശിക ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു.

caa-and-nrc-1576

പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റുമുട്ടലിനിടെ ചില കെഎസ്യു അംഗങ്ങള്‍ മാര്‍ക്കറ്റിന്റെ അരികിലുള്ള വൈക്കോല്‍ക്കൂന കത്തിച്ചതായും ഒരു വീട് കത്തിക്കാന്‍ ശ്രമിച്ചതായും പറയുന്നു. കെഎസ്യു അംഗങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ ക്രമസമാധാനനില നിലനിര്‍ത്താന്‍ കേന്ദ്ര സായുധ പോലീസ് സേനയുടെ നിരവധി കമ്പനികളെ വിന്യസിച്ചിട്ടുണ്ടെന്നും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ പറഞ്ഞു.

English summary
Internet temporarily disconnected in Meghalaya after one dies in anti CAA protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X