കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ 2018 ഓടെ 500 മില്യൺ ഇന്റർനെറ്റ് യൂസർമാര്‍!!

  • By Desk
Google Oneindia Malayalam News

ദില്ലി:ഇന്ത്യയിൽ 2018 ഓടെ 500 മില്യൺ ഇന്റർനെറ്റ് യൂസർമാരുണ്ടാകുമെന്ന് റിപ്പോർട്ട്. രസകരമായ മറ്റ് പല കണക്കുകളും റിപ്പോർട്ടില്‍ പറയുന്നു. 2018 ജൂൺ മാസത്തോടെ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 50 കോടി മറികടക്കുമെന്നാണ് ഐ.എ.എം.എ.ഐയും ഐ.എം.ആർബിയും ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.

mobile2

ഗ്രാമ പ്രദേശങ്ങളില്‍ 14.11 ശതമാനം വളര്‍ച്ചയാണ് ഇന്റർനെറ്റ് ഉപയോഗത്തിൽ ഉണ്ടായത്. 2017 ഡിസംബറില്‍ 18.6 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഗ്രാമങ്ങളിൽ ഉണ്ടായിരുന്നത്. നഗരങ്ങളില്‍ 2016 ഡിസംബറില്‍ നിന്നും 9.66 ശതമാനം വളര്‍ച്ച ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായി. 29.5 കോടി ഉപയോക്താക്കളാണ് 2017 ഡിസംബറിലുണ്ടായിരുന്ന സ്ഥാനത്താണിത്.

2017 ഡിസംബര്‍ വരെ നഗരങ്ങളില്‍ 64.84 ശതമാനവും ഗ്രാമങ്ങളില്‍ 20.26 ശതമാനവും വളര്‍ച്ചയുണ്ട്. 2016 ല്‍ ഗ്രാമങ്ങളില്‍ ഇത് 18 ശതമാനവും നഗരങ്ങളില്‍ 60.6 ശതമാനവും ആയിരുന്നു. നഗരങ്ങളിലെ 45.5 കോടി ജനങ്ങളില്‍ 29.5 കോടിയാളുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. 2011 ലെ സെന്‍സസ് അനുസരിച്ച് ഗ്രാമങ്ങളിലെ 91.18 കോടി ജനങ്ങളില്‍ 18.6 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളലുുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തിലെ സ്ത്രീ പുരുഷ അനുപാതം 64:36 ആണ്.

ഇന്ത്യയില്‍ 4ജി വേഗതയില്‍ ഇന്‍റര്‍നെറ്റ് സേവനം എന്ന കമ്പനി ഓഫറുകള്‍ കുമിയുമ്പോഴും ഇപ്പോഴും ഫോര്‍ജി വേഗതയില്‍ രാജ്യം പുറകിലാണെന്ന് റിപ്പോര്‍ട്ട്. ലോകത്തെ 88 രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കുറഞ്ഞ വേഗതിയില്‍ 4ജി സേവനം ലഭിക്കുന്നത് ഇന്ത്യയിലാണെന്ന് മൊബൈല്‍ അനലറ്റിക്സ് കമ്പനി ഓപ്പണ്‍ സിഗ്നല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ 6 എംബിപിഎസ് വേഗതയിലാണ് ഫോര്‍ജി സേവനം ലഭിക്കുന്നത്. അതേസമയം പാക്കിസ്ഥാനിലടക്കം 14 എംബിപിഎസ് വേഗതയിലാണ് ഫോര്‍ജി ഇന്‍റര്‍നെറ്റ് സേവനം ലഭിക്കുന്നത്.

ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സ്കൂളുകൾ പൂട്ടുന്നു; എൻഒസി ഇല്ല, 125 സ്കൂളുകൾക്ക് താഴ് വീഴും!ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സ്കൂളുകൾ പൂട്ടുന്നു; എൻഒസി ഇല്ല, 125 സ്കൂളുകൾക്ക് താഴ് വീഴും!

ഫോര്‍ജി സേവനം ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന രാജ്യം സിംഗപ്പൂരാണ്. 44 എം​ബിപിഎസ് വേഗതിയിലാണ് ഇവിടെ സേവനം ലഭിക്കുന്നത്. നെതര്‍ലാന്‍റ് ആണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 42 എംബിപിഎസ് വേഗതയിലാണ് ഇന്‍റര്‍നെറ്റ് സേവനം ലഭിക്കുന്നത്. ഇന്ത്യയില്‍ ജിയോയുടെ വരവോടെ സംഭവിച്ച മാന്ദ്യത്തില്‍ നിന്ന് ടെലികോം കമ്പനികള്‍ മുക്തമാകാത്തതും കൂടുതല്‍ തുകയുടെ നിക്ഷേപം നടത്തതാതുമാണ് ഇന്ത്യയിലെ ടെലികോം രംഗത്തെ ബാധിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിലവില്‍ ജിയോ ഫോര്‍ജി അവതരിപ്പിച്ചതോടെയാണ് മറ്റ് ടെലികോം കമ്പനികളും ഫോര്‍ജി സേവനങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. അതേസമയം കമ്പനികള്‍ ഓഫര്‍ ചെയ്യുന്ന ഫോര്‍ജി വേഗത പലപ്പോഴും ലഭിക്കാറില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ കമ്പനികളെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെലികോം കമ്പനികള്‍ക്ക് നിലവില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് 26 ​മെഗാ ഹെഡ്സ് സ്പെക്ട്രം മാത്രം ഉപയോഗിക്കാനുള്ള അനുമതി മാത്രമേ രാജ്യത്തുള്ളൂ.

രാഷ്ട്രീയ കൊലകള്‍ സിപിഎം സംസ്‌കാരമല്ല നേതാക്കള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരിരാഷ്ട്രീയ കൊലകള്‍ സിപിഎം സംസ്‌കാരമല്ല നേതാക്കള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരി

പെൺകുട്ടികളുടെ ജീൻസിലെ പിടി വിടാതെ രജത് കുമാർ.. ജീൻസ് ധരിച്ചാൽ ഗർഭിണിയാവില്ലെന്ന് വീണ്ടുംപെൺകുട്ടികളുടെ ജീൻസിലെ പിടി വിടാതെ രജത് കുമാർ.. ജീൻസ് ധരിച്ചാൽ ഗർഭിണിയാവില്ലെന്ന് വീണ്ടും

English summary
The number of Internet users in India was estimated to be 48.1 crore in December 2017, a growth of 11.34% over December 2016 estimated figures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X