ഇനി അധികകാലം ഒളിച്ചു കഴിയാനാകില്ല; നിത്യാനന്ദയ്ക്കെതിരെ ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടീസ്
ബലാത്സംഗം, ലൈംഗീക പീഡനം തുടങ്ങിയ കേസിൽ കുറ്റം ചാർത്തപ്പെട്ടതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് പാലായനം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാന്ദയ്ക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നിത്യാനന്ദയെ കണ്ടെത്തുന്നതിനായി ഇന്ത്യയിൽ നിന്ന് പാലായനം ചെയ്ത ഉടനെ ഗുജറാത്ത് പോലീസ് ഇന്റർ പോളിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് പാലായനം ചെയ്ത ശേഷവും സോഷ്യൽ മീഡിയയിൽ നിത്യാന്ദയുടെ വിചാത്രമായ അവകാശ വാദങ്ങളുമായുള്ള വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ഇക്വഡോർ നിത്യാനന്ദ അവിടെ ഉണ്ടെന്നുള്ള അവകാശവാദം നിഷേധിച്ചിരുന്നു. ഇക്വഡോർ എംബസിയും നിത്യാനന്ദ രാജ്യം വിട്ടതായി അറിയിച്ചടിരുന്നു.

രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപനം
ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം' എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ ബെബ്‌സൈറ്റ് അവകാശപ്പെടുന്നുണ്ട്. രാജ്യത്ത് പ്രത്യേക കൊടിയും, രണ്ട് തരത്തിലുള്ള പാസ്പോർട്ടുമുണ്ട്. എന്നാണ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നത്.

ഇക്വഡോറിൽ ഇല്ല
ഇതിന് പിന്നാലെയാണ് ഇക്വഡോർ വിട്ടെന്ന വാദവുമായി എംബസി രംഗത്ത് വന്നത്. ഇതിന് പിന്നാലെ നിത്യാന്ദയുടെ പാസ്പോർട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്ത്യ കൈകൊണ്ടിരുന്നു. ഇതിന് പിന്നാലെ സത്യവും യാഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല എന്ന വാദവുമായി നത്യാനന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

പെൺകുട്ടികളെ കാണാതായി
രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് കാണാതായതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആശ്രമം പ്രവർത്തിക്കുന്നതിന് നിർബന്ധിത പിരിവ്, കുട്ടികളെ തട്ടികൊണ്ടുപോകൽ, തടവിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നിത്യാനന്ദയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2012ലും നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു.

താന്ത്രിക് സെക്സ് അടക്കമുള്ള പരിപാടികൾ
ഭാരതത്തിന്റെ പ്രാചീന സംസ്കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തർക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിർവാണലബ്ധിക്കുള്ള പരിശ്രമങ്ങൾ നിത്യാനന്ദയുടെ ആശ്രമ പരിശീലന പരിപാടികളുടെ ഭാഗമാണ്.ഇതിന് വേണ്ട സമ്മത പത്രമാണ് ഭക്തരിൽ നിന്ന് വാങ്ങിയാണ് ആശ്രമത്തിലേക്ക് കടത്തിവിടുക. ഈ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണെന്നും, പരിപൂർണമായ നഗ്നത, നഗ്നചിത്രങ്ങളുമായുള്ള പരിചയം, നഗ്നതയുടെ വീഡിയോ ഡെമോൺസ്‌ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവയൊക്കെയായിരുന്നു നിത്യാനന്ദയുടെ ആശ്രമത്തിൽ നൽകിയിരുന്ന പരിശീലനങ്ങൾ.












Click it and Unblock the Notifications