Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദ്രാണിയുടെ അടുപ്പക്കാരനുമായി മകള്‍ ഷീനയ്ക്കും ബന്ധം; ചിത്രങ്ങള്‍ പുറത്ത്

മുംബൈ: ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇന്ദ്രാണി മുഖര്‍ജിയുടെ അടുപ്പക്കാരനുമായി മകള്‍ ഷീന ബോറയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ഫോട്ടാകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതുവരെ അന്വേഷണ സംഘത്തിന്റെ മുന്നിലെത്താതിരുന്ന അജ്ഞാതനാണ് ചിത്രലുള്ളത്.

ഇന്ദ്രാണി മുഖര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ക്ക് ഷീന ബോറയുമായി എന്തു ബന്ധമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. ഇന്ത്യയിലെ ഒരു ബീച്ച് റിസോര്‍ട്ടില്‍ നിന്നാണ് ചിത്രം എടുത്തിട്ടുള്ളത് എന്നതിനാല്‍ ഇവരുടെ ബന്ധം സംബന്ധിച്ച് ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. തായ്‌ലന്‍ഡില്‍ വെച്ചും ഇരുവരും കണ്ടുമുട്ടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

indrani-mukherje

ഷീനയും ഇയാളും തമ്മില്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റ് ചെയ്തിട്ടുള്ളതായും പോലീസ് കണ്ടെത്തി. ഇന്ദ്രാണിയുടെ മകന്‍ മിഖായേല്‍ ഇയാളെ കുറിച്ചുള്ള ചില സൂചനകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഷീന ബോറ ഇന്ദ്രാണിയുടെ മൂന്നാം ഭര്‍ത്താവിന്റെ മകനുമായി പ്രണയത്തിലായതാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് ഇതുവരെയുണ്ടായിരുന്ന നിഗമനം.

ഇപ്പോള്‍ ലഭിച്ച ചിത്രങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പോലീസ് തീരുമാനം. 2012 ഏപ്രിലില്‍ ഷീന ബോറ കൊല്ലപ്പെട്ടിരുന്നു. കേസില്‍ അമ്മ ഇന്ദ്രാണി മുഖര്‍ജി, രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+