ആമിറിന്റെയും ഷാരൂഖിന്റെയും ദേഹത്ത് കരി ഓയില്‍ ഒഴിക്കണമെന്ന് സാധ്വി പ്രാച്ചി
ദില്ലി: ബോളിവുഡ് കിങ് ഖാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാധ്വി പ്രാച്ചി പ്രശസ്ത താരം ആമിര്‍ ഖാനെതിരെയും പ്രതികരിക്കുന്നു. രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും ഉണ്ടെന്ന് പറയുന്ന ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാണ് വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി പറയുന്നത്.
ആമിര്‍ ഖാന്റെ സിനിമകള്‍ ആഗ്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു ഹിന്ദു ജാഗരണ്‍ സഭ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഎച്ച്പി നേതാവിന്റെ വിമര്‍ശനം. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ഷാരൂഖിന്റെയും ആമിറിന്റെയും ദേഹത്ത് കരി ഓയില്‍ ഒഴിക്കണമെന്നും സാധ്വി പ്രാച്ചി പറഞ്ഞു.

ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റാണെന്ന വിവാദ പ്രസ്താവന ഇതിനു മുന്‍പ് സാധ്വി പ്രാചി നടത്തിയിരുന്നു. ഷാരൂഖ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയാല്‍ അതു രാജ്യദ്രോഹമാണെന്നും അങ്ങനെ ചെയ്താല്‍ ഷാരൂഖിനെ പാകിസ്താനിലേക്ക് നാടുകടത്തുമെന്നുമാണ് അവര്‍ പറഞ്ഞത്.
ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ക്കെതിരെ സാധ്വി നേരത്തെയും രംഗത്തുവന്നിരുന്നു. ഇവരുടെ സിനിമകളുടെ പോസ്റ്റര്‍ നശിപ്പിച്ചത് വിവാദമായിരുന്നു.












Click it and Unblock the Notifications