കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖിന് പിന്നാലെ സല്‍മാന്‍ ഖാനും മോദി സര്‍ക്കാരിനെതിരെ?

  • By Muralidharan
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായിട്ടാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അറിയപ്പെടുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെ പിന്തുണച്ച് സംസാരിക്കുക വരെ ചെയ്തിട്ടുണ്ട് സല്‍മാന്‍. എന്നാല്‍ ഭരണം തുടങ്ങി ഒന്നര വര്‍ഷമാകുമ്പോഴേക്കും സല്‍മാന്‍ ഖാനും മോദിയെ കൈവിട്ടോ. അതെ എന്ന് വേണം കരുതാന്‍, രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡിന്റെ മസില്‍മാന്‍.

പാക് സംഗീതജ്ഞന്‍ ഗുലാം അലിയുടെ സംഗീത പരിപാടി മുംബൈയിലും പുനെയിലും നിരോധിക്കപ്പെട്ട സംഭവത്തെക്കുറിച്ചാണ് വൈകിയാണെങ്കിലും സല്‍മാന്‍ പ്രതികരിച്ചത്. കലയെയും വിനോദത്തെയും രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല എന്നാണ് സല്‍മാന് പറയാനുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാരും സിനിമാക്കാരും അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നതിനിടെയാണ് സല്‍മാന്റെ ഈ പ്രതികരണം.

ജനങ്ങള്‍ക്ക് വേണ്ടത് ഇതല്ല

ജനങ്ങള്‍ക്ക് വേണ്ടത് ഇതല്ല

കലയ്ക്കും സാഹിത്യത്തിനും അതിരുകളില്ല. അതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ല. ഇതല്ല രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് - സല്‍മാന്‍ ഖാന്‍ പറഞ്ഞു.

എല്ലാം ഡിജിറ്റലല്ലേ

എല്ലാം ഡിജിറ്റലല്ലേ

വിനോദപരിപാടികള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമുണ്ടാകും. അതില്‍ പാകിസ്താനിലെ പരിപാടികളും ഉണ്ടാകും. വിനോദപരിപാടികളാണ് സാധാരണക്കാര്‍ക്ക് കാണാന്‍ വേണ്ടത്.

ബോളിവുഡിലും വേണം

ബോളിവുഡിലും വേണം

ഒരു സിനിയമയില്‍ വേഷം ചെയ്യാന്‍ പാകിസ്താനില്‍ നിന്നുള്ള നടനാണ് പറ്റിയതെന്ന് തോന്നിയാല്‍ അത് അനുവദിക്കപ്പെടണം. ബോളിവുഡിന് പാകിസ്താനില്‍ വലിയ പ്രേക്ഷകരുണ്ട്.

ഷാരൂഖ് ഖാനും

ഷാരൂഖ് ഖാനും

ബി ജെ പി ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത പടരുകയാണ് എന്ന ആശങ്ക നേരത്തെ ബോളിവുഡ് താരം ഷാരൂഖ് ഖാനും പങ്കുവെച്ചിരുന്നു.

English summary
After Shahrukh Khan's controversial statement on growing "intolerance in India", now another Bollywood superstar broke his silence. He is none other than but Salman Khan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X