രാജ്യത്ത് അസഹിഷ്ണുത കൂടുന്നു, പക്ഷേ അവാര്‍ഡ് തിരിച്ച് നല്‍കാന്‍ തയ്യാറല്ല; ഷാരൂഖ്
മുബൈ; രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ ഉയര്‍ത്തുന്നുവെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. രാജ്യത്തെങ്ങും അസഹിഷ്ണുത വ്യാപിക്കുകയാണെന്നും അതില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ച് കൊടുക്കുന്നതിനോട് തനിയ്ക്ക് യോജിപ്പാണെന്നും ഷാരൂഖ് പറയുന്നു.
എന്നാല്‍ താന്‍ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നില്ല. ഒരു സിനിമാ താരം എന്ന നിലയില്‍ തനിയ്ക്ക് ഒരു പരിധിയുണ്ടെന്നും ഷാരൂഖ് പറയുന്നു. പക്ഷേ പ്രതിഷേധക്കാരുടെ സമര രീതിയോട് ബഹുമാനമുണ്ടെന്നും ഷാരൂഖ് പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം പറയുന്നത്.

രാജ്യം അസിഹഷ്ണുതയിലേക്ക്
മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത പടരുകയാണെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറയുന്നു.

കലാകാരന്മാരുടെ പ്രതിഷേധം
കലാകാരന്മാരുടെ പ്രതിക്ഷേധത്തില്‍ തനിയ്ക്ക് ബഹുമാനം ഉണ്ട്-ഷാരൂഖ്.

തന്റെ പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ട്
കലാകാരന്മാരുടെ പ്രതിഷേധത്തില്‍ തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു പ്രതികരണം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. താനൊരു സിനിമാ താരമെന്ന നിലയില്‍ തനിയ്ക്ക് പരിധിയുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

50ാം ജന്മദിനം
ബോളിവുഡ് താരം ഷാരൂഖിന്റെ 50ാം ജന്മദിനമാണ് ഇന്ന്.












Click it and Unblock the Notifications