അന്വേഷണ ഏജന്‍സികള്‍ ആംആദ്മിക്കെതിരെ ഗൂഢ നീക്കം നടത്തുന്നു: മനീഷ് സിസോദിയ
ദില്ലി: അന്വേഷണ ഏജന്‍സികള്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ഗൂഢ നീക്കം നടത്തുകയാണെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇത്തരം ഗൂഢ നീക്കങ്ങളുടെ ഫലമായാണ് പല ആംആദ്മി നേതാക്കളെയും അറസ്റ്റ് ചെയ്യുന്നതെന്നും സിസോദിയ കുറ്റപ്പെടുത്തി.
സിബിഐയും എസിബിയും പോലീസ് വൃത്തങ്ങളുമെല്ലാം ഇതില്‍ പങ്കാളികളാണ്. ആരുടെയൊക്കെയോ നിര്‍ദേശപ്രകാരമെന്ന പോലെയാണ് ഇവരുടെ നീക്കങ്ങള്‍. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാക്കളും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള പ്രഭാവത്തെ കുറിച്ച് നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് സിസസോദിയ പറഞ്ഞു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ അവിമതി കുറ്റം ചുമത്തി സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രസ്താവന. ഇത്തപരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെയും ആം ആദ്മി സര്‍ക്കാറിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള മോദിയുടേയും കൂട്ടരുടേയും ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആംആദ്മി നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.
കഴിഞ്ഞമാസം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ ആം ആദ്മി എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്. പരാതി പറയാന്‍ പോയ വനിതകളെ അപമാനിച്ചെന്നും എംഎല്‍എയെ തിരിച്ചറിയാത്തതിന്റെ പേരില്‍ വൃദ്ധനെ മര്‍ദ്ദിച്ചെന്നുമുള്ള കാരണങ്ങള്‍ പറഞ്ഞായിരുന്നു ദിനേശ് മൊഹാനിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications