എല്ലാ പൊലീസ് സ്റ്റേഷനും പരിസരവും ക്യാമറ കണ്ണിലായിരിക്കണം; നിര്‍ദ്ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി
ദില്ലി: രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികളുടെയും ചോദ്യം ചെയ്യുന്ന മുറിയില്‍ സിസിടിവി ക്യാമറകളും ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സംവിദാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. സിബിഐ, എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എന്നീ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യുന്ന മുറികളിലാണ് ക്യാമറയും റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനവും സ്ഥാപിക്കാന്‍ ഇപ്പോള്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് ആര്എറ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

എല്ലാം സംസ്ഥാനങ്ങളിസെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എല്ലാ പ്രവേശന, എക്സിറ്റ് പോയിന്റുകളിലും, പ്രധാന ഗേറ്റ്, ലോക്ക്-അപ്പുകള്‍, ഇടനാഴികള്‍, ലോബി, സ്വീകരണമുറികള്‍ എന്നിവയിലും സിസിടിവിയുടെ സാന്നിദ്ധ്യമുണ്ടാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രാത്രി കാഴ്ച സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം.
പഞ്ചാബിലെ കസ്റ്റഡി മര്‍ദ്ദന കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇങ്ങനെയൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 2018ല്‍ ഉത്തരവിട്ടിട്ടും ഇതുവരെ പാലിക്കാത്തതില്‍ സുപ്രീം കോടതി അമര്‍ഷം രേഖപ്പെടുത്തി. എല്ലാ അന്വേഷണ ഏജന്‍സികളും അവരുടെ ഓഫീസുകളില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുറ്റാരോപിതനെ ഇരുത്തുന്ന മുറികളില്‍ അടക്കം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
വീഡിയോ റെക്കോര്‍ഡുകള്‍ 18 മാസം വരെ തെളിവായി സൂക്ഷിക്കണമെന്നും സുപ്രീം കോടതി പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന 21ാം അനുച്ഛേദപ്രകാരമാണ് കോചതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications