കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ പൊലീസ് സ്റ്റേഷനും പരിസരവും ക്യാമറ കണ്ണിലായിരിക്കണം; നിര്‍ദ്ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികളുടെയും ചോദ്യം ചെയ്യുന്ന മുറിയില്‍ സിസിടിവി ക്യാമറകളും ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സംവിദാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. സിബിഐ, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എന്നീ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യുന്ന മുറികളിലാണ് ക്യാമറയും റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനവും സ്ഥാപിക്കാന്‍ ഇപ്പോള്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് ആര്‍എറ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

sc

 ചലോ ദില്ലി: അമരീന്ദർ സിംഗ്- അമിത് ഷാ കൂടിക്കാഴ്ച ഉടൻ, പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ!! ചലോ ദില്ലി: അമരീന്ദർ സിംഗ്- അമിത് ഷാ കൂടിക്കാഴ്ച ഉടൻ, പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ!!

എല്ലാം സംസ്ഥാനങ്ങളിസെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എല്ലാ പ്രവേശന, എക്‌സിറ്റ് പോയിന്റുകളിലും, പ്രധാന ഗേറ്റ്, ലോക്ക്-അപ്പുകള്‍, ഇടനാഴികള്‍, ലോബി, സ്വീകരണമുറികള്‍ എന്നിവയിലും സിസിടിവിയുടെ സാന്നിദ്ധ്യമുണ്ടാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രാത്രി കാഴ്ച സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം.

ബുറേവി ചുഴലിക്കാറ്റ്: കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി, മലയാളത്തിൽ ട്വീറ്റ്ബുറേവി ചുഴലിക്കാറ്റ്: കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി, മലയാളത്തിൽ ട്വീറ്റ്

പഞ്ചാബിലെ കസ്റ്റഡി മര്‍ദ്ദന കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇങ്ങനെയൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 2018ല്‍ ഉത്തരവിട്ടിട്ടും ഇതുവരെ പാലിക്കാത്തതില്‍ സുപ്രീം കോടതി അമര്‍ഷം രേഖപ്പെടുത്തി. എല്ലാ അന്വേഷണ ഏജന്‍സികളും അവരുടെ ഓഫീസുകളില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുറ്റാരോപിതനെ ഇരുത്തുന്ന മുറികളില്‍ അടക്കം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

 കേന്ദ്രസർക്കാരിനുള്ള അവസാന അവസരം: ചരക്ക് ഗതാഗതം നിർത്തിവെക്കുമെന്ന് എഐഎംടിസി മുന്നറിയിപ്പ്!! കേന്ദ്രസർക്കാരിനുള്ള അവസാന അവസരം: ചരക്ക് ഗതാഗതം നിർത്തിവെക്കുമെന്ന് എഐഎംടിസി മുന്നറിയിപ്പ്!!

വീഡിയോ റെക്കോര്‍ഡുകള്‍ 18 മാസം വരെ തെളിവായി സൂക്ഷിക്കണമെന്നും സുപ്രീം കോടതി പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന 21ാം അനുച്ഛേദപ്രകാരമാണ് കോചതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മുസ്ലിം പള്ളികളിലെ ഉച്ച ഭാഷിണി നിരോധിക്കണം; കേന്ദ്രം നടപടി എടുക്കണമെന്ന് ശിവസേനമുസ്ലിം പള്ളികളിലെ ഉച്ച ഭാഷിണി നിരോധിക്കണം; കേന്ദ്രം നടപടി എടുക്കണമെന്ന് ശിവസേന

രാഹുലിനെ പ്രതിരോധിക്കാനിറങ്ങിയ ബിജെപി നേതാവിന് പണി പാളി: വീഡിയോ വ്യാജമെന്ന് ട്വിറ്റര്‍രാഹുലിനെ പ്രതിരോധിക്കാനിറങ്ങിയ ബിജെപി നേതാവിന് പണി പാളി: വീഡിയോ വ്യാജമെന്ന് ട്വിറ്റര്‍

വിജയലക്ഷ്മിയിൽ നിന്നും സില്‍ക്കിലേക്ക്, സിനിമയെ വെല്ലുന്ന ട്വിസ്റ്റുള്ള ജീവിതം; ഓര്‍മ്മയില്‍ സിൽക്ക് സ്മിതവിജയലക്ഷ്മിയിൽ നിന്നും സില്‍ക്കിലേക്ക്, സിനിമയെ വെല്ലുന്ന ട്വിസ്റ്റുള്ള ജീവിതം; ഓര്‍മ്മയില്‍ സിൽക്ക് സ്മിത

Recommended Video

cmsvideo
Neyyar dam police's bad behavior against father and daughterപം | Oneindia Malayalam

English summary
Investigating agencies, including CBI, ED, NIA must be under CCTV surveillance, SC issued the order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X