Get Updates
Get notified of breaking news, exclusive insights, and must-see stories!

സമീര്‍ വാങ്കഡെ പുറത്ത്; ആര്യന്‍ ഖാന്‍ ലഹരി കേസ് ദില്ലി യൂണിറ്റിന്, കൈക്കൂലി ആരോപണം തിരിച്ചടിച്ചു

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പട്ട അഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥന്‍ സമൂര്‍ വാങ്കടയെ നീക്കി. കേസിന്റെ അന്വേഷണം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ സോണില്‍ നിന്ന് ഏജന്‍സിയുടെ കേന്ദ്ര സംഘത്തിന് കൈമാറിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. സമീര്‍ വാങ്കടെ കൈക്കൂലി ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍ മാറ്റം വരുത്തിയതെന്നാണ് സൂചന.

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാന്റെ കേസുള്‍പ്പെടെ അഞ്ച് കേസുകള്‍ എന്‍സിബിയുടെ മുംബൈ സോണില്‍ നിന്ന് സെന്‍ട്രല്‍ സോണിലേക്ക് മാറ്റിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍സിബിയുടെ സെന്‍ട്രല്‍ യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ സഞ്ജയ് സിംഗ് ഇനി അഞ്ച് കേസുകളുടെയും സൂപ്പര്‍വൈസിംഗ് ഓഫീസറായിരിക്കും. ഈ ആറ് കേസുകള്‍ക്കും രാജ്യവ്യാപകമായും അന്തര്‍ദ്ദേശീയമായും ബന്ധമുണ്ട്, അതിനാല്‍ മറ്റ് ഏജന്‍സികളുമായി അടുത്ത ഏകോപനം ആവശ്യമാണ്. ഇക്കാരണത്താലാണ് കേസ് കൈമാറ്റത്തിന് പറയപ്പെടുന്ന ഔദ്യോഗിക കാരണം.

sameer

അതേസമയം, സമീര്‍ വാങ്കഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ സമീര്‍ വാങ്കഡെയ്ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ആറ് കേസുകള്‍ മുംബൈ സോണില്‍ നിന്ന് ഡല്‍ഹിയിലെ എന്‍സിബിയുടെ ആസ്ഥാനത്തേക്ക് മാറ്റിയപ്പോള്‍, സമീര്‍ വാങ്കഡെ എന്‍സിബിയുടെ മുംബൈ യൂണിറ്റിന്റെ സോണല്‍ ഡയറക്ടറായി തുടരും.

കേസ് കൈമാറിയതിന് പിന്നാലെ പ്രതികരണവുമായി സമീര്‍ വാങ്കടെ രംഗത്തെത്തി. അന്വേഷണത്തില്‍ നിന്ന് എന്നെ ഒഴിവാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു കോടതിയിലെ എന്റെ റിട്ട് ഹര്‍ജി. അതുകൊണ്ട് ആര്യന്‍ കേസും സമീര്‍ ഖാന്‍ കേസും ദില്ലിയിലെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് സമീര്‍ വാങ്കടെ വാര്‍ത്താഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അതേസമയം, ഇത് ഭരണപരമായ തീരുമാനമാണെന്ന് എന്‍സിബിയുടെ ദക്ഷിണ-പടിഞ്ഞാറന്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുത്താ അശോക് ജെയിന്‍ പറഞ്ഞു.

അതേസമയം, ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യനെ വെറുതെ വിടാന്‍ സമീര്‍ വാങ്കഡെയ്ക്ക് വേണ്ടി 25 കോടി രൂപ ആവശ്യപ്പെട്ടെന്ന് മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിലെ സ്വതന്ത്ര സാക്ഷി പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നു, ഇതേ തുടര്‍ന്നാണ് വാങ്കടെ സംശയ നിഴലിലായത്. ഒക്്ബര്‍ മൂന്നിന് മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന് ഒക്്‌ടോബര്‍ 30ന് ആണ് ജാമ്യം ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+