കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതില്‍ ചാടി കടന്ന് ചിദംബരത്തെ പൂട്ടിയ ഉദ്യോസ്ഥന്‍.... ആരാണ് പാര്‍ത്ഥസാരഥി, സിബിഐ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മുന്‍ ധനമന്ത്രി പി ചിദംബരത്തെ രാത്രിയിലെ നാടകീയ നിമിഷത്തില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുമെന്ന് അറഞ്ഞിട്ടും ഇത്തരമൊരു നീക്കത്തിന് സിബിഐ തയ്യാറായത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നു. എന്നാല്‍ ഒരു ഉദ്യോഗസ്ഥന്റെ ധൈര്യമാണ് ഇതിന് അന്വേഷണ സംഘത്തിന് പ്രചോദനമായത്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് പാര്‍ത്ഥസാരഥിയെന്ന ആ ഉദ്യോസ്ഥന്റെ ധൈര്യമാണ്.

1

രാഷ്ട്രീയ വൃത്തങ്ങള്‍ എല്ലാവരും ചോദിക്കുന്നത് ആരാണ് പാര്‍ത്ഥരാരഥിയെന്നാണ്. കഴിഞ്ഞ ദിവസം ചിദംബരത്തെ അറസ്റ്റ് ചെയ്യാനായി മതില്‍ ചാടി കടന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത ധീരനായ ഉദ്യോസ്ഥനാണ് പാര്‍ത്ഥസാരഥി. അദ്ദേഹവും മറ്റൊരു ഉദ്യോഗസ്ഥനും മതില്‍ ചാടി കടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിദംബരത്തിന്റെ ജോര്‍ ബാഗിലുള്ള വസതിക്ക് മുന്നില്‍ ദില്ലി പോലീസിന്റെ കാവലുണ്ടായിരുന്നു. ഗേറ്റുകള്‍ പൂട്ടിയിരുന്നത് കൊണ്ട് ഇവര്‍ മതില്‍ ചാടുകയായിരുന്നു.

ഉദ്യോസ്ഥരെ മുന്നില്‍ നയിച്ചത് പാര്‍ത്ഥസാരഥിയാണെന്ന് സിബിഐ തന്നെ പറയുന്നു. പിന്‍മാറാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയാണ് സാരഥി മതില്‍ ചാടിയത്. ഇവര്‍ യാതൊരു പഴുതും നല്‍കാതെ വീട്ടില്‍ പ്രവേശിക്കുകയും ചിദംബരത്തെ അറസ്റ്റ് ചെയ്ത് സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ സിബിഐ ചെലവിട്ടത് ഇവിടെയാണ്. അതേസമയം ചിദംബരത്തെ പൂട്ടാനുള്ള നീക്കങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ പാര്‍ത്ഥസാരഥി ആരംഭിച്ചിരുന്നുവെന്നാണ് സിബിഐ ഉദ്യോസ്ഥര്‍ പറയുന്നു.

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam

ചിദംബരത്തിനെതിരെയുള്ള കേസുകളെ കുറിച്ച് പാര്‍ത്ഥസാരഥി നേരത്തെ തന്നെ നന്നായി പഠിച്ചിരുന്നു. 2018 ഏപ്രിലില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തതോടെ തന്നെ സാരഥി ചിദംബരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം നിര്‍ണായക വിവരങ്ങള്‍ കാര്‍ത്തിയില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് ചിദംബരത്തിന് നേരെ പാര്‍ത്ഥസാരഥി നീക്കങ്ങള്‍ തുടങ്ങിയത്. വളരെ ശാന്തനും, നിശ്ചദാര്‍ഢ്യമുള്ള ഉദ്യോസ്ഥനാണ് പാര്‍ത്ഥസാരഥിയെന്ന് സിബിഐ ഉദ്യോസ്ഥര്‍ പറയുന്നു. ഐഎന്‍എക്‌സ് കേസിന് അവസാനമുണ്ടാക്കിയതും അദ്ദേഹത്തിന്റെ മിടുക്കാണ്.

നിയമപോരാട്ടം നടത്തണം, തെളിവുകള്‍ പ്രധാനം, ചിദംബരത്തിന്റെ അറസ്റ്റില്‍ തുറന്നടിച്ച് അഖിലേഷ്!!നിയമപോരാട്ടം നടത്തണം, തെളിവുകള്‍ പ്രധാനം, ചിദംബരത്തിന്റെ അറസ്റ്റില്‍ തുറന്നടിച്ച് അഖിലേഷ്!!

English summary
investigating officer who nabbed chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X