കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിനെതിരെ ബീഹാറില്‍ കേസ്, ജാര്‍ഖണ്ഡില്‍ അന്വേഷണം, കുതിരക്കച്ചവടത്തില്‍ പൂട്ടി ബിജെപി

Google Oneindia Malayalam News

റാഞ്ചി: ബീഹാറില്‍ കുതിരക്കച്ചവടത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുവെന്ന സൂചനകള്‍ക്കിടെ ലാലു പ്രസാദ് യാദവിനെതിരെ കുരുക്ക് മുറുക്കി ബിജെപി. ബീഹാറില്‍ ലാലുവിനെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ലാലു ജയിലില്‍ നിന്ന് ഫോണ്‍ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ജയില്‍ ഐജി വീരേന്ദ്ര ഭൂഷണ്‍ റാഞ്ചി ഡെപ്യൂട്ടി കമ്മീഷണര്‍, ബിര്‍സ മുണ്ട ജയില്‍ എസ്പി എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ ആരോപണങ്ങള്‍ സത്യമാണോ എന്ന് അന്വേഷിക്കാനാണ് ആവശ്യം. ജയില്‍ ഐജി ഓഡിയോ ക്ലിപ്പിനെ കുറിച്ച് വേറെയും അന്വേഷണം നടത്തുന്നുണ്ട്.

1

ജയില്‍ ചട്ട പ്രകാരം പ്രതികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് ഐജി പറയുന്നു. ആരോപണങ്ങള്‍ സത്യമാണെങ്കില്‍ ഫോണ്‍ എവിടെ നിന്ന് ലാലുവിന് കിട്ടിയെന്ന് ആദ്യം കണ്ടെത്തും. ആരാണ് അതിന് ഉത്തരവാദിയെന്ന് കണ്ട്, അയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഐജി പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡി കാലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ പോലും ജയിലില്‍ അനുവദനീയമല്ല. ജില്ലാ ഭരണകൂടത്തിന്റെ അനുവാദത്തോടെ ആര്‍ഐഎം ഡയറക്ടറുടെ ബംഗ്ലാവിലാണ് ലാലു ഇപ്പോഴുള്ളത്. ജില്ലാ ഭരണകൂടമാണ് ലാലുവിനുള്ള സന്ദര്‍ശകരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. നേരത്തെ ലാലുവിന്റെ രോഗത്തെ കുറിച്ച് ശരിക്കും പരിശോധിച്ച്, അദ്ദേഹത്തെ ജയിലിലേക്ക് തന്നെ അയക്കണമെന്നും കോടതിയില്‍ ഹര്‍ജിയുണ്ട്.

്അതേസമയം പട്‌നയിലാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ബിജെപി എംഎല്‍എയാണ് കേസെടുത്തത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും, അത് സംഭവിച്ചാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്നുമായിരുന്നു ഓഫര്‍. ബിജെപി എംഎല്‍എ ലലന്‍ കുമാര്‍ പാസ്വാനാണ് പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ ജിതന്‍ റാം മാഞ്ചിയും ലാലു തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ പാര്‍ട്ടിയിലെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് ലാലു ശ്രമിക്കുന്നതെന്ന് മാഞ്ചി ആരോപിച്ചിരുന്നു. ഇതിലൂടെ എന്‍ഡിഎ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും പക്ഷേ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ ആധികാരികതയും തെളിയിക്കാനായിട്ടില്ല. ചെറിയ സീറ്റ് വ്യത്യാസം മാത്രമാണ് ബീഹാര്‍ നിയമസഭയില്‍ മഹാസഖ്യത്തിനും എന്‍ഡിഎയ്ക്കുമുള്ളത്. ഭൂരിപക്ഷത്തിനേക്കാള്‍ മൂന്ന് സീറ്റ് കൂടുതലാണ് എന്‍ഡിഎയ്ക്കുള്ളത്. മൊത്തം വ്യത്യാസം പതിനഞ്ച് സീറ്റുകളാണ്. എന്നാല്‍ മഹാസഖ്യത്തിലേക്ക് വരാന്‍ ആര്‍ക്കും താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ ചെറുകക്ഷികള്‍ വ്യക്തമാക്കിയതാണ്. അതേസമയം ലാലുവിന്റെ സഹതടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കൊണ്ടാണ് അദ്ദേഹം ഡയറക്ടറുടെ ബംഗ്ലാവിലേക്ക് മാറ്റിയത്.

English summary
investigation against lalu prasad yadav on purpoted phone call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X