ഛര്‍ദിക്കാന്‍ തലപുറത്തിട്ടു: 56കാരിയുടെ തല ഉടലില്‍ നിന്ന് വേറിട്ടു!! ബസ് ഡ്രൈവര്‍ അറസ്റ്റില്‍
ഭോപ്പാല്‍: ബസ് യാത്രക്കിടെ ഛര്‍ദിക്കാന്‍ തല പുറത്തിട്ട 56കാരിയ്ക്ക് ദുരന്തം. തലപുറത്തിട്ടതോടെ വൈദ്യുതി പോസ്റ്റിലിടിച്ച് തല ശരീരത്തില്‍ നിന്ന് വേര്‍പെടുകയായിരുന്നു. വെള്ളിയാഴ്ച മധ്യപ്രദേശിലായിരുന്നു സംഭവം. 56കാരിയായ ആശാ റാണിയാണ് മരിച്ചത്. ഡയമണ്ട് ക്രോസിംഗിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

സംഭവത്തില്‍ ബസ് കസ്റ്റഡിയിലെടുത്ത പോലീസ് സാഹസികമായി വാഹനമോടിച്ചതിന് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സത്ന ജില്ലയില്‍ നിന്ന് പട്നയിലേക്ക് സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവത്തോടെ ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications