കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകിടം മറിഞ്ഞ് വിപണി: ആറ് ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടം 11.31 ലക്ഷം കോടി രൂപ!!

Google Oneindia Malayalam News

ദില്ലി: വിപണയിൽ ആറ് ദിവസത്തിനിടെയുണ്ടായ തകർച്ചയിൽ നിക്ഷേപകർക്ക് 11,31,815.5 കോടി രൂപയുടെ നഷ്ടം. ബിഎസ്ഇ സെൻസെക്സ് 1, 114.82 പോയിന്റാണ് ഇടിഞ്ഞത്. 2.96 ശതമാനം ഇടിവാണ് ഇതോടെ രേഖപ്പെടുത്തിയത്. 36, 553.60ലാണ് വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്തത്. ആഗോള വിപണിയിൽ വൻ വിൽപ്പനയാണ് ഇന്ന് നടന്നിട്ടുള്ളത്. 1,48, 76, 217.22 കോടി രൂപയാണ് ബിഎസ് സി ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം. ആറ് സെഷനുകളിലായി 11, 31, 815.5 രൂപയാണ് കുറഞ്ഞത്. സെപ്തംബർ 16ന് ശേഷം 30 ഓഹരികളുള്ള ബിഎസ്ഇ ബെഞ്ച്മാർക്ക് 2,749. 25 പോയിന്റാണ് ഇടിഞ്ഞത്.

മണിപ്പൂര്‍ മന്ത്രിസഭയില്‍ അപ്രതീക്ഷിത അഴിച്ചുപണി; 6 പേര്‍ രാവിലെ പുറത്ത്, 5 പേര്‍ വൈകീട്ട് അകത്ത്മണിപ്പൂര്‍ മന്ത്രിസഭയില്‍ അപ്രതീക്ഷിത അഴിച്ചുപണി; 6 പേര്‍ രാവിലെ പുറത്ത്, 5 പേര്‍ വൈകീട്ട് അകത്ത്

വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ ഹിന്ദുസ്ഥാൻ യൂണിലിവർ ഒഴികെയുള്ള എല്ലാ സെൻസെക്സിലെ എല്ലാ ഘടകങ്ങളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസിനും എം&എം, ടിസിഎസ്, ടാറ്റ സ്റ്റീൽ എന്നിവയ്ക്ക് പിന്നിലായാണ് ഇൻഡസ്ഇൻഡ് ബാങ്ക് ഇടംപിടിച്ചത്. 7.10 ശതമാനം ഇടിവാണ് ഇൻഡസ്ഇൻഡ് ബാങ്കിനുണ്ടായത്. ലോകത്ത് കൊറോണ വൈറസ് ബാധ വർധിക്കുന്ന സാഹചര്യത്തിലാണ് വിപണയിൽ ഇടിവ് സംഭവിച്ചിട്ടുള്ളത്.

sensex-15179

ബിഎസ്സിയിൽ 2,025 കമ്പനികൾക്കാണ് ഇടിവ് സംഭവിച്ചിട്ടുള്ളത്. 162 കമ്പനികളാണ് മാറ്റമില്ലാതെ തുടരുന്നത്. ടെക്, ഓട്ടോ, മെറ്റൽ, ബാങ്കെക്സ്, ധനകാര്യം എന്നിവയ്ക്ക് പിന്നിലായി ബിഎസ്ഇ ഐടി ഇൻഡക്സ് 4.45 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കണോമിക്സ് സർവേയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് എന്നിവയും വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഗവേഷക തലവൻ വിനോദ് നായർ പറയുന്നു.

English summary
Investors lose Rs 11.31 lakh crore in 6 days in Market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X