കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടില്ലെന്ന് കുമാരസ്വാമി, പിന്നില്‍...

Google Oneindia Malayalam News

ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ ആദ്യമായി താരമ വിരിഞ്ഞ മണ്ണ് വീണ്ടും കൈപ്പിടിയില്‍ ആക്കാന്‍ സാധിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കര്‍ണാടകത്തില്‍ ബിജെപി. വളരെ കൃത്യവും ചടുലവുമായ നീക്കങ്ങളിലൂടെ 15 ഭരണകക്ഷി എംഎല്‍എമാരെ അടര്‍ത്തിയെടുത്തായിരുന്നു ബിജെപിയുടെ ഓപ്പറേഷന്‍. 224 അംഗ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വെറും 99 പേരുടെ പിന്തുണമാത്രമാണ് കുമാരസ്വാമി നയിച്ച കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നേടാന്‍ സാധിച്ചത്.

<strong>50 കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്കെന്ന്!! വെളിപ്പെടുത്തലില്‍ ഞെട്ടി നേതൃത്വം</strong>50 കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്കെന്ന്!! വെളിപ്പെടുത്തലില്‍ ഞെട്ടി നേതൃത്വം

സര്‍ക്കാര്‍ നിലംപതിച്ചതോടെ ഇനി ഏവരും ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും സഖ്യം തുടരുമോയെന്നതാണ്. സഖ്യം തുടരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുന്നത്. അതിനിടെ കോണ്‍ഗ്രസിനെതിരെ ആദ്യ വെടിപൊട്ടിച്ചിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. വിശദാംശങ്ങളിലേക്ക്

 എരിതീയില്‍ എണ്ണയായത്

എരിതീയില്‍ എണ്ണയായത്

ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സഖ്യസര്‍ക്കാര്‍ നിലംപതിക്കാനുണ്ടായ കാരണത്തെ കുറിച്ച് കുമാരസ്വാമി തുറന്നടിച്ചത്. സര്‍ക്കാര്‍ താഴെ വീഴുമെന്ന് തനിക്ക് അറിയാമായിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ബിജെപി നടത്തിയിരുന്നു. കഴിഞ്ഞ ഫിബ്രവരിയില്‍ ബിജെപി ശ്രമം ഊര്‍ജ്ജിതമാക്കി. അതുകൊണ്ടാണ് തങ്ങള്‍ ബജറ്റ് അവതരിപ്പിക്കാതിരുന്നത്, കുമാരസ്വാമി പറഞ്ഞു. എന്നാല്‍ എരിതീയില്‍ എണ്ണയായി മാറിയത് കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങളാണ്.

 മടങ്ങിവരാതിരിക്കാന്‍ ഇടപെട്ടു

മടങ്ങിവരാതിരിക്കാന്‍ ഇടപെട്ടു

മൂന്ന് ജെഡിഎസ് എംഎല്‍എമാര്‍ സഖ്യം വിട്ട് പുറത്തുപോകണമെന്ന് പ്രതീക്ഷിച്ചിരുന്നു. 15 എംഎല്‍എമാര്‍ രാജിവെച്ചപ്പോഴും പക്ഷേ സര്‍ക്കാര്‍ താഴെ വീഴുമെന്ന സാഹചര്യം ഉണ്ടായിരുന്നില്ല. വിമതര്‍ രാജിവെച്ചതിന് പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടെന്ന് കരുതുന്നില്ല. എന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ചില അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചു. ചില എംഎല്‍എമാര്‍ തിരിച്ചുവരാമെന്ന് വ്യക്തമാക്കിയതാണ്. എന്നാല്‍ താന്‍ പറഞ്ഞ ആ ആദൃശ്യ കരങ്ങള്‍ അവര്‍ മടങ്ങി വരാതിരിക്കാനും ഇടപെട്ടുവെന്നും കുമാരസ്വാമി പറഞ്ഞു.

 ലക്ഷ്യം സിദ്ധരാമയ്യയോ?

ലക്ഷ്യം സിദ്ധരാമയ്യയോ?

കുമാരസ്വാമിയുടെ തുറന്ന് പറച്ചില്‍ സിദ്ധരാമയ്യയെ ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്. സഖ്യ സർക്കാരിനെ അസ്ഥിരിപ്പെടുത്താൻ സിദ്ധരാമയ്യ ശ്രമിക്കുന്നുവെന്ന ആരോപണം ദേവഗൗഡയും കുമാരസ്വാമിയും നേരത്തെ ഉന്നയിച്ചിരുന്നു. ജെഡിഎസ് സഖ്യത്തിനെതിരെ തുടക്കം മുതൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകഞ്ഞിരുന്നു. സിദ്ധരാമയ്യ അനുകൂല വിഭാഗമായിരുന്നു അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്. സര്‍ക്കാര്‍ താഴെ വീണ പിന്നാലെ സിദ്ധരാമയ്യയെ ലക്ഷ്യം വെച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

 രാഹുലിന്‍റെ വിമര്‍ശനം

രാഹുലിന്‍റെ വിമര്‍ശനം

ആദ്യ ദിവസം മുതൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അകത്തും പുറത്തുമുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ലക്ഷ്യമിട്ടിരുന്നു. ഇത്തരക്കാരുടെ അധികാര വഴിയിലെ തടസ്സമായും ഭീഷണിയായും അവർ സർക്കാരിനെ കണ്ടു. അവരുടെ അത്യാഗ്രഹം വിജയിച്ചു എന്നായിരുന്നു രാഹുല്‍ പ്രതികരിച്ചത്. അതേസമയം കാര്യങ്ങള്‍ സിദ്ധരാമയ്യയുടെ നിയന്ത്രണത്തിലും ആയിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. ബിജെപി അധികാരത്തില്‍ ഏറിയിട്ടും ഇപ്പോഴും എംഎല്‍എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുകയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

 പ്രതികാര നടപടി

പ്രതികാര നടപടി

അതിനിടെ ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്തിയേക്കുമെന്ന വാര്‍ത്തകള്‍ കുമാരസ്വാമി തള്ളി. ബിജെപിയുമായി ഒരു സഖ്യത്തിനും ഇല്ല. യെഡ്ഡി സര്‍ക്കാര്‍ അധിക കാലം തികയ്ക്കില്ല. സര്‍ക്കാര്‍ ഭരണത്തില്‍ ഏറിയ പിന്നാലെ പ്രതികാര നടപടികള്‍ തുടങ്ങി കഴിഞ്ഞെന്നും കുമാരസ്വാമി പറഞ്ഞു.

<strong>അഹിന്ദുവായ ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കില്ല; 'അഡാറ്' മറുപടിയുമായി സൊമാട്ടോ</strong>അഹിന്ദുവായ ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കില്ല; 'അഡാറ്' മറുപടിയുമായി സൊമാട്ടോ

English summary
Invisible hand worked for coalition collapse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X