കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന് തിരിച്ചടി; ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ പി ചിദംബരത്തിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിന്‍റെ അനുമതിയില്ലാതെ ഹരജി ലിസ്റ്റ് ചെയ്യാനാവില്ലെന്ന് കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ആര്‍ ഭാനുമതി അറിയിച്ചു. സിബിഐ കസ്റ്റഡിയും അറസ്റ്റ് വാറന്റും ചോദ്യം ചെയ്തു ചിദംബരം നല്‍കിയ ഹരജിയിലാണ് ഇന്ന് വാദം കേള്‍ക്കാന്‍ ആവില്ലെന്ന് കോടതി അറിയിച്ചത്.

 chids

ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ട വിചാരണ കോടതിയുടെ നടപടിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കാമെന്നായിരുന്നു വെള്ളിയാഴ്ച കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇന്ന് പരിഗണിക്കേണ്ട കേസുകളുടെ പട്ടികയില്‍ രജിസ്ട്രി ഉള്‍പ്പെടുത്തിയിരുന്നില്ല. ചീഫ് ജസ്റ്റിന്‍റെ അനുമതിയില്ലാതെ രജിസ്ട്രിക്ക് കേസുകള്‍ ലിസ്റ്റ് ചെയ്യാനാലില്ലെന്നും ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.

അതേസമയം കേസില്‍ ചിദംബരത്തിന്‍റെ പങ്ക് വ്യക്തമാക്കു്ന സുപ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് 15 പേജുള്ള പ്രത്യേക നോട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ കൈമാറും.

ചിദംബരം വിദേശരാജ്യങ്ങളില്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നും ഇഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അര്‍ജന്‍റീന തുടങ്ങി 12 ഓളം രാജ്യങ്ങളില്‍ വിദേശ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. ഷെല്‍ കമ്പനികള്‍ രൂപീകരിച്ചാണ് പ്രതികള്‍ വിദേശത്ത് സ്വത്ത് സമ്പാദിച്ചത്. അന്വേഷണം ആരംഭിച്ചപ്പോള്‍ ഓഹരി ഘടനയും ഷെയല്‍ കമ്പനി ഡയറക്ടര്‍മാരേയും മാറ്റി. വിദേശ നിക്ഷേപ ബോര്‍ഡില്‍ അനുമതിക്കായി ഇടപെട്ട രണ്ട് പേരെ കണ്ടെത്തിയെന്നും ഇഡി വ്യക്തമാക്കി.

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam

ചിദംബരം തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുകയാണ്. ചോദ്യം ചെയ്യലിന് ചിദംബരം ഹാജരായെങ്കിലും അന്വേഷണവുമായി സഹകരിച്ചില്ല. അതുകൊണ്ട് തന്നെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുക.

<strong> നടന്‍ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക്.. ബിജെപിക്ക് കരുത്ത് പകര്‍ന്ന് സഖ്യകക്ഷിക്കൊപ്പം</strong> നടന്‍ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക്.. ബിജെപിക്ക് കരുത്ത് പകര്‍ന്ന് സഖ്യകക്ഷിക്കൊപ്പം

English summary
INX media case; chidamabaram plea wont consider today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X