കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന്റെ ജയില്‍വാസം നീളുന്നു; പുറംവേദന, വൈദ്യപരിശോധന നടത്താന്‍ അനുമതി

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ചിദംബരത്തിന്റെ ജയില്‍വാസം നീളുന്നു. അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ദില്ലി കോടതി നീട്ടി. ഒക്ടോബര്‍ മൂന്നുവരെയാണ് റിമാന്റ് കാലാവധി നീട്ടിയത്. എന്നാല്‍ ചിദംബരത്തിന് വൈദ്യപരിശോധന നടത്താന്‍ പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാര്‍ അനുമതി നല്‍കി.

Chida

ചിദംബരത്തിന് ജാമ്യം നല്‍കരുതെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസിന്റെ സാഹചര്യങ്ങളില്‍ മാറ്റം വന്നിട്ടില്ലാത്തതിനാല്‍ ചിദംബരത്തിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇക്കാര്യം എതിര്‍ത്ത ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍, തന്റെ കക്ഷിക്ക് പതിവായി വൈദ്യ പരിശോധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കോടതി അനുമതി നല്‍കുകയും ചെയ്തു. ഒട്ടേറെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്ന വ്യക്തിയാണ് ചിദംബരം എന്നും സിബല്‍ ബോധിപ്പിച്ചു.

സൗദിയെ ഇറാന്‍ ആക്രമിച്ചത് ആയത്തുല്ലയുടെ അനുമതിയോടെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, റൂഹാനി എത്തില്ലസൗദിയെ ഇറാന്‍ ആക്രമിച്ചത് ആയത്തുല്ലയുടെ അനുമതിയോടെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, റൂഹാനി എത്തില്ല

ചിദംബരത്തിന് പുറംവേദന ശക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ സെല്ലിന്റെ പുറത്ത് ഒരു കസേര അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം അത് എടുത്തുമാറ്റി. അദ്ദേഹത്തിന് കിടക്കയില്‍ മാത്രമേ ഇരിക്കാന്‍ സാധിക്കൂ. ഈ സൗകര്യം ചിദംബരത്തിന് അനുവദിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി വാദിച്ച മറ്റൊരു അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടു.

ഒരു തവണ കൂടി സംഭവിച്ചിരുന്നെങ്കില്‍... പാകിസ്താനെ മന്‍മോഹന്‍ നശിപ്പിക്കുമായിരുന്നു, വെളിപ്പെടുത്തല്‍ഒരു തവണ കൂടി സംഭവിച്ചിരുന്നെങ്കില്‍... പാകിസ്താനെ മന്‍മോഹന്‍ നശിപ്പിക്കുമായിരുന്നു, വെളിപ്പെടുത്തല്‍

2017 മെയ് 15നാണ് ചിദംബരത്തിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അതേ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കള്ളപ്പണം വെളുപ്പിച്ചുവെന്ന വകുപ്പ് പ്രകാരവും കേസെടുത്തു.

ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്ന് 2007ലാണ് ഐഎന്‍എക്‌സ് മീഡിയ കമ്പനി രൂപീകരിച്ചത്. കാര്‍ത്തി ചിദംബരവുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെയും കേസെടുത്തിരുന്നു. 2018 മാര്‍ച്ചില്‍ കാര്‍ത്തിക്ക് കൈക്കൂലി നല്‍കിയ കാര്യം ഇന്ദ്രാണി സിബിഐയോട് സമ്മതിച്ചിരുന്നു. ഇന്ദ്രാണി കേസില്‍ മാപ്പ് സാക്ഷിയായിട്ടുണ്ട്.

English summary
INX Media Case: Delhi court extends Chidambaram's judicial custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X