കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന്‍റെ ഹര്‍ജി പരിഗണിക്കാതിരുന്നത് 4 ദിവസംമുമ്പ് ലിസ്റ്റ് ചെയ്യാത്ത കേസില്‍ വിധി പറഞ്ഞ ജഡ്ജി

Google Oneindia Malayalam News

ദില്ലി: കോടതിയില്‍ ലിസ്റ്റ് ചെയ്യാത്ത കേസ് എങ്ങനെ പരിഗണിക്കുമെന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീകോടതി ജഡ്ജി രമണ കഴിഞ്ഞ ദിവസം പരിഗണിക്കാതിരുന്നത്. എന്നാല്‍ അതേ ജഡ്ജി തന്നെ കോടതിയില്‍ ലിസ്റ്റ് ചെയ്യാതിരുന്ന ഒരു കേസ് നാല് ദിവസം മുമ്പ് പരിഗണിക്കുകയും വിധി പറയുകയും ചെയ്തു. ചീഫ് ജസ്റ്റിസ് അയോധ്യ കേസ് പരിഗണിക്കുന്ന ബെഞ്ചിലായതിനാല്‍ ആഗസ്റ്റ് 16 നായിരുന്നു ലിസ്റ്റ് ചെയ്യാതെ തന്നെ ജ.രമണ കേസ് കേട്ടത്.

കാത്തിരുന്നത് 10 വര്‍ഷം, തുഷാറിനെ നാസില്‍ കുടുക്കിയത് അതിവിദഗ്ധമായി; നേരിടുമെന്ന് വെള്ളാപ്പള്ളികാത്തിരുന്നത് 10 വര്‍ഷം, തുഷാറിനെ നാസില്‍ കുടുക്കിയത് അതിവിദഗ്ധമായി; നേരിടുമെന്ന് വെള്ളാപ്പള്ളി

ഭൂഷണ്‍ സ്റ്റീലിന്‍റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായി നിതിന്‍ ജോഹരിയുടെ കേസ് പരിഗണിച്ച രമണ കേസിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും ചെയ്തു. കോടതിയില്‍ ലിസ്റ്റ് ചെയ്യാതിരുന്ന കേസ് സോളിറ്റര്‍ ജനറല്‍ ശ്രദ്ധയില്‍പ്പെടുത്തിയത് പ്രകാരമായിരുന്നു കോടതി പരിഗണിച്ച് വിധി പറഞ്ഞത്. നിതിന്‍ ജോഹരി വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ളതായിരുന്നു ജ.രമണയുടെ വിധി.

chidhambaram

ബുധനാഴ്ച്ച സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ഇക്കാരം ജ.രമണയ്ക്ക് മുമ്പാകെ ഓര്‍മിപ്പിച്ചിരുന്നു. നിതിന്‍ ജോഹരിയുടെ കേസ് പരിഗണിച്ചത് പോലെ ചിദംബരത്തിന്‍റെ അപേക്ഷയും കേള്‍ക്കണമെന്നാണ് കപില്‍ സിബല്‍ വാദിച്ചത്. എന്നാല്‍ കുറ്റാരോപിതന്‍ വിദേശത്തേക്ക് പോകാന്‍ ഒരുന്നതിനാലാണ് നിതിന്‍ ജോഹരി കേസ് പരിഗണിച്ചതെന്ന് അഭിപ്രായപ്പെട്ട ജ.രമണ സിപലിന്‍റെ ആവശ്യം തള്ളുകയായിരുന്നു.

കെവിന്‍റേത് ദുരഭിമാനക്കൊല; 10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, നീനുവിന്‍റെ അച്ഛനെ വെറുതെ വിട്ടുകെവിന്‍റേത് ദുരഭിമാനക്കൊല; 10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, നീനുവിന്‍റെ അച്ഛനെ വെറുതെ വിട്ടു

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam

ചിദംബരത്തിന്‍റെ കേസ് പരിഗണിക്കാത്തതില്‍ ജ.രമണയ്ക്കെതിരെ രൂക്ഷമായി വിമര്‍ശനമാണ് പിന്നീട് കപില്‍ സിബല്‍ നടത്തിയത്. അഭിഭാഷക സമൂഹത്തിനും പൗരന്മാര്‍ക്കും ആശങ്കയുണ്ടാക്കുന്ന നടപടിയാണ് ജസ്റ്റിസ് രമണയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹര്‍ജി നല്‍കാനുള്ള നിയമപരമായ അവകാശം പൗരനുണ്ട്. അത് കേള്‍ക്കണം എന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടതെന്നും സിബല്‍ പറഞ്ഞു

English summary
inx media case;Despite Passing a Similar Order Four Days Ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X