കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു! നീക്കം സിബിഐ അനുമതിയോടെ!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തുു. ചിദംബരത്തെ കസ്റ്റഡിയിലെടുക്കാന്‍ ദില്ലി കോടതി അനുവദിച്ച് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്. കേസില്‍ സിബിഐ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 5 മുതല്‍ ജയിലില്‍ കഴിയുകയാണ് 74 കാരനായ ചിദംബരം. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാവിലെയാണ് തീഹാര്‍ ജയിലിലെത്തിയത്. ആഗസ്റ്റ് 21 നാണ് ചിദംബരത്തെ ആദ്യം കസ്റ്റഡിയിലെടുക്കുന്നത്.

കോണ്‍ഗ്രസല്ല, ഹരിയാണയില്‍ ബിജെപിയുടെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് ഐഎന്‍എല്‍ഡികോണ്‍ഗ്രസല്ല, ഹരിയാണയില്‍ ബിജെപിയുടെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് ഐഎന്‍എല്‍ഡി

ചിദംബരത്തിന്റെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് സുപ്രീംകോടതി പറഞ്ഞതായി ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ് ആവശ്യപ്പെട്ടത്. പ്രത്യേക സിബിഐ ജഡ്ജി അജയ് കുമാര്‍ കുഹാറിനെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചിദംബരത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമീപിച്ചത്.

chidambaram2-1

ഇതോടെ തിഹാര്‍ ജയിലില്‍ പോയി ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും കുഹാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്‍കുയായിരുന്നു. സിബിഐ സമര്‍പ്പിച്ച ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ ഒക്ടോബര്‍ 17 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ഒക്ടോബര്‍ 3ന് ചേര്‍ന്ന പ്രത്യേക കോടതി അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 17 വരെ നീട്ടുകയായിരുന്നു.

ചിദംബരം ധനമന്ത്രിയായിരുന്ന 2007 ല്‍ 305 കോടി രൂപയ്ക്ക് വിദേശ ഫണ്ട് സ്വീകരിച്ചതാണ് കേസ്. 2017 മെയ് മാസത്തില്‍ ചിദംബരത്തിനെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനുശേഷം എന്‍ഫോഴ്സ്മെന്റ് അദ്ദേഹത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പ് പ്രകാരം കേസെടുത്തു. സിബിഐ അറസ്റ്റിനെതിരെ ചിദംബരത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ പരിഗണിച്ചിരുന്നു.

English summary
INX media case: ED Officials Reach Tihar to Interrogate Congress Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X