Get Updates
Get notified of breaking news, exclusive insights, and must-see stories!

12 മാസത്തിന് ശേഷം ചിദംബരത്തെ എന്തിന്? എല്ലാ പ്രതികളും പുറത്ത്, ശക്തമായ വാദം നിരത്തി സിബല്‍

ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ കസ്റ്റഡിയില്‍ കിട്ടാന്‍ സിബിഐ ഉന്നയിച്ച വാദങ്ങളെ ശക്തമായി എതിര്‍ത്ത് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്‌വിയും. ചിദംബരത്തെ വിശദമായി ചോദ്യം ചെയ്താല്‍ കേസിലെ ആഴത്തിലുള്ള ഗൂഢാലോചന പുറത്തുവരുമെന്നു വാദിച്ച സിബിഐ ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ എതിര്‍ത്ത് കപില്‍ സിബല്‍ രംഗത്തുവന്നു.

കേസ് അന്വേഷണം നേരത്തെ പൂര്‍ത്തിയായതാണെന്ന് ബോധിപ്പിച്ച കപില്‍ സിബല്‍ നേരത്തെ കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികളും ജാമ്യത്തിലിറങ്ങിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഭാസ്‌കര്‍ രമണ്‍ ആണ് ആദ്യം അറസ്റ്റിലായത്. പിന്നീട് പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും അറസ്റ്റിലായി. ഇവര്‍ക്കെല്ലാം കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.

pchidambaram

ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയ ധനമന്ത്രിലായത്തിലെ എഫ്‌ഐപിബിയിലുള്ള ഉദ്യോഗസ്ഥരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല. അവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. ഇവരെല്ലാം വ്യാജമായ വിവരങ്ങളാണ് കേസില്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്. ജാമ്യം നല്‍കുക എന്നതാണ് നിയമം. വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിഷയമാണിതെന്നും സിബല്‍ വാദിച്ചു.

ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി വിലക്കെടുത്താണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സിങ്വി ബോധിപ്പിച്ചു. ഇന്ദ്രാണി കേസില്‍ മാപ്പ് സാക്ഷിയായിട്ടുണ്ട്. അവര്‍ ചിദംബരത്തിന് പണം നല്‍കിയെന്നാണ് പറയുന്നത്. അതിന് തെളിവുണ്ടോ എന്ന് സിങ്വി ചോദിച്ചു. ഏത് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. ഇന്ദ്രാണി മറ്റൊരു കേസില്‍ ആരോപണ വിധേയയാണണെന്നും സിങ്വി ബോധിപ്പിച്ചു. നേരത്തെ കണ്ടെത്തിയതില്‍ നിന്ന് കൂടുതലായി ഒരു വിവരങ്ങളും സിബിഐക്ക് പുതിയതായി ലഭിച്ചിട്ടില്ല. ഇന്ദ്രാണി മൊഴി കൊടുത്ത് 12 മാസങ്ങള്‍ക്ക് ശേഷമാണ് ചിദംബരത്തെ അറസറ്റ് ചെയ്തിരിക്കുന്നത് എന്ന കാര്യവും സിങ്വി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+