കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയിൽ വിട്ടയച്ചു: അറസ്റ്റിലെത്തിയത് ഇന്ദ്രാണിയുടെ മൊഴി!

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസിൽ കാർത്തി ചിദംബരത്തെ ഒരു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടയച്ചു. സിബിഐയുടെ അന്വേഷണ സംഘമാണ് ലണ്ടനിൽ നിന്ന് ചെന്നൈയിൽ‍ തിരിച്ചെത്തിയ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വിമാനത്താവളത്തിൽ‍ വച്ചായിരുന്നു അറസ്റ്റ്. ദില്ലിയിലെ സിബിഐ കോടതയിൽ ഹാജരാക്കിയ ശേഷം കോടതി നിർദേശ പ്രകാരമാണ് ഒരു ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടയച്ചത്.

ഐഎൻഎക്സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖർജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ മജിസ്ട്രേറ്റിന് മുമ്പാകെ സിആര്‍പിസി 164 പ്രകാരം നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് കാര്‍ത്തി ചിദംബരം അറസ്റ്റിലാവുന്നത്. നേരത്തെ 2017 ആഗസ്റ്റില്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് കാർത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്തത്. 2007ൽ പി ചിദംബരം ധനമന്ത്രിയായിരിക്കെ ചട്ടങ്ങൾ മറികടന്ന് ഐഎന്‍എക്സ് മീഡിയ്ക്ക് വേണ്ടി 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള കേസ്. അഡ്വാന്‍റേജ് സ്ട്രാറ്റജിക് കണ്‍സെല്‍ട്ടിങ് എന്ന സ്ഥാപനം മുഖേനയാണ് കാർത്തി ചിദംബരം പണം കൈപ്പറ്റിയതെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.

അറസ്റ്റിലെത്തിയത് ഇങ്ങനെ

അറസ്റ്റിലെത്തിയത് ഇങ്ങനെ

ഐഎൻസ് മീഡിയ കമ്പനിയിൽ നിന്ന് കോഴ വാങ്ങിയതിനുള്ള തെളിവുകള്‍ ലഭിച്ചുവെന്ന് സിബിഐ വെളിപ്പെടുത്തിയിരുന്നു. വൗച്ചറുകൾ‍ ഉൾപ്പെടെയുള്ള രേഖകളാണ് കണ്ടെത്തിയത്. എന്നാൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ മകനായ കാർത്തി ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക് സിബിഐ നീങ്ങിയത്. കേസന്വേഷണത്തിന്റെ ഭാഗമായി സിബിഐയും എൻ‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പി ചിദംബരത്തിന്റേയും കാർത്തിയുടേയും വീട്ടിലും ചെന്നൈയിലെ സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.

 സിബിഐ പിടിമുറുക്കി

സിബിഐ പിടിമുറുക്കി


കാർത്തി ചിദംബരം, ഐഎൻഎസ് മീഡിയാ കമ്പനി ഉടമകളായ ഇന്ദ്രാനണി മുഖർ‍ജി, ഭർത്താവ് പീറ്റര്‍ മുഖർജി എന്നിവരെ പ്രതിയാക്കി 2017 മെയ് മാസത്തിലാണ് എൻഫോഴ്സ്മെന്റ് കേസെടുത്തത്. 20007ൽ ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എസ് മീഡിയാ കമ്പനിയ്ക്ക് അനുകൂലമായി പ്രവർ‍ത്തിച്ചുവെന്നും വിദേശനിക്ഷേപത്തിന് വഴിയൊരുക്കിയെന്നുമാണ് കാർത്തി ചിദംബരത്തിന് എതിരെയുള്ള കേസ്. കമ്പനിയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കിയതിൽ‍ അനധികൃത ഇടപെടൽ ഉണ്ടെന്ന് ആരോപിച്ചാണ് സിബിഐ കേസെടുക്കുന്നത്. ഇക്കാര്യങ്ങൾ പൂർത്തീകരിക്കുന്നതിനായി പത്ത് ലക്ഷം രൂപ കമ്പനിയിൽ നിന്ന് കോഴയായി കൈപ്പറ്റിയെന്ന ആരോപണവും സിബിഐ കാർത്തിയ്ക്കെതിരെ ഉന്നയിക്കുന്നു.

സമൻസ് വകവെച്ചില്ല?

സമൻസ് വകവെച്ചില്ല?

ഐഎൻഎക്സ് മീഡിയ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആദ്യം ഹാജരാകാനാണ് എന്‍ഫോഴ്സ്മെന്‍റ് കാർത്തിയ്ക്ക് സമന്‍സ് അയച്ചത്. എന്നാൽ ലണ്ടനിലായിരുന്ന കാര്‍ത്തി ഹാജരാകുന്നതിന് പകരം സമൻസ് സ്റ്റേ ചെയ്യാനുള്ള ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

 കേസെടുക്കുന്നത് 2017ൽ

കേസെടുക്കുന്നത് 2017ൽ


എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ നിർദേശ പ്രകാരം 2017 മെയ് 15നാണ് ഐഎൻഎക്സ് മീഡിയയ്ക്കെതിരെ സിബിഐ കേസെടുക്കുന്നത്. എൻഫോഴ്സ്മെന്റും സിബിഐയും നടത്തിയ പരിശോധനയിൽ ഇൻവോയ്സുകൾ ഉള്‍പ്പെടെയുള്ള ഡിജിറ്റൾ‍ തെളിവുകളാണ് കേന്ദ്ര ഏജന്‍സികൾക്ക് ലഭിച്ചത്. നോർത്ത് ബ്ലോക്കിലെ ചിദംബരത്തിന്റെ ഓഫീസിലെത്തി ചിദംബരത്തെ കണ്ടുവെന്നും മകന്റെ ബിസിനസിന് സഹായിക്കണമെന്ന് പറഞ്ഞതായും പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും സമ്മതിച്ചിട്ടുണ്ട്.

കൂടിക്കാഴ്ച കാര്‍ത്തിയുമായും

കൂടിക്കാഴ്ച കാര്‍ത്തിയുമായും


കാര്‍ത്തി ചിദംബരത്തെ ദില്ലിയിലെ ഹയാത്ത് ഹോട്ടലില്‍ വച്ച് കണ്ടുവന്നും അനധികൃത ഇടപാടിന് ഒരു മില്യൺ രൂപ ആവശ്യപ്പട്ടുവെന്നും ഇന്ദ്രാണിയും പീറ്ററും അന്വേഷണ ഏജന്‍‍സികളോട് വെളിപ്പെടുത്തിയിരുന്നു. 700,000 മില്യൺ കൈമാറുന്നതിന് വേണ്ടി നാല് ഇൻവോയ്സുകൾ‍ തയ്യറാക്കിയിരുന്നതായും ഇവയില്‍ രണ്ടെണ്ണം സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നോർത്ത് സ്റ്റാർ സോഫ്റ്റ് വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഗെബ്ബെൻ ട്രേഡിംഗ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിലുള്ളതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട കാർത്തി ചിദംബരത്തിന്റെ ചാറ്റേർഡ് അക്കൗണ്ടന്റ് എസ് ഭാസ്കരരാമന്റെ ഹാർഡ്‍ ഡിസ്കിൽ നിന്ന് ഈ ഇന്‍വോയ്സുകൾ അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. ഐഎൻഎക്സ് മീഡിയയിൽ നടന്ന റെയ്ഡിലും ഇൻവോയ്സുകളുടെ പകർപ്പ് ലഭിച്ചിരുന്നു.

പിഎന്‍ബി തട്ടിപ്പ്: അന്വേഷണവുമായി സഹകരിക്കാൻ ഒരുക്കമല്ല!! നീരവ് മോദി സിബിഐയോട്, ബിസിനസ് സാമ്രാജ്യം നഷ്ടപ്പെടുത്തില്ലെന്ന്!

English summary
The Central Bureau of Investigation on Wednesday arrested Karti Chidambaram+ , son of former finance minister P Chidambaram, from Chennai in the alleged payoffs case related to INX Media. He was produced before a court in Delhi which remanded him in CBI custody for a day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X