കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ചിദംബരത്തിന് വീണ്ടും തിരിച്ചടി: മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി, അറസ്റ്റ് ചെയ്തേക്കും

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസില്‍ ചിദംബരത്തിന് വീണ്ടും തിരിച്ചടി. എന്‍ഫോഴ്സ്മെന്‍റിന്‍റെ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി. ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാട്ടിയാണ് ചിദംബരിത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്. രണ്ട് ദിവസമായി വിവിധ ഘട്ടങ്ങളിലായി നടത്തിയ വാദത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്.

മുസ്ലിംങ്ങളുടെ നിത്യശത്രുവല്ല ബിജെപി; മികച്ച ഭരണം നടത്തുകയാണെങ്കില്‍ സ്വാഗതം ചെയ്യും‌: സമസ്ത നേതാവ്മുസ്ലിംങ്ങളുടെ നിത്യശത്രുവല്ല ബിജെപി; മികച്ച ഭരണം നടത്തുകയാണെങ്കില്‍ സ്വാഗതം ചെയ്യും‌: സമസ്ത നേതാവ്

തനിക്ക് എതിരെ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോവാന്‍ ഇഡിക്ക് മുന്നില്‍ യാതൊരു തെളിവുകളും ഇല്ലെന്നായിരുന്നു ചിദംബരം കോടതിയില്‍ വാദിച്ചത്. കണക്കില്‍ പെടാത്താ സ്വത്തുക്കളോ ബാങ്ക് നിക്ഷേപങ്ങളോ തനിക്കില്ല. തന്‍റെ കൈവശമുള്ള സ്വത്തിനെല്ലാം കൃത്യമായി നികുതി അടയ്ക്കുന്നുണ്ട്. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതില്‍ വിരോധമില്ലെന്നും ചിദംബരം വാദിച്ചു.

chidambaram

അതേസമയം, എല്ലാ തെളിവുകളും പ്രതിക്ക് മുന്നില്‍ ഹാജരാക്കി അറസ്റ്റ് നടപടികളിലേക്ക് പോവാന്‍ കഴിയില്ലെന്നാണ് എന്‍ഫോഴ്സമെന്‍റ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സീല്‍ വെച്ച കവറില്‍ ചിദംബരത്തിനെതിരായ റിപ്പോര്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഈ രേഖകള്‍ പരിശോധിക്കാതെയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഹര്‍ജി തള്ളിയതോടെ അറസ്റ്റ് നടപടികളുമായി ഇഡിക്ക് ഇനി മുന്നോട്ട് പോകാം. ചിദംബരത്തിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാന്‍ ഇഡി കീഴ്ക്കോടതിയെ സമിപീച്ചിട്ടുണ്ട്. വാറന്‍റ് അനുവദിച്ചാല്‍ ഇന്ന് തന്നെ ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തേക്കും.

'ആരോഗ്യ സ്ഥിതിയിൽ ആശങ്ക,മാതാവിനെ കാണാൻ അനുവദിക്കണം';മെഹ്ബൂബ മുഫ്തിയുടെ മകളുടെ ഹർജി ഇന്ന് പരിഗണിക്കും'ആരോഗ്യ സ്ഥിതിയിൽ ആശങ്ക,മാതാവിനെ കാണാൻ അനുവദിക്കണം';മെഹ്ബൂബ മുഫ്തിയുടെ മകളുടെ ഹർജി ഇന്ന് പരിഗണിക്കും

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam

സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തിന്‍റെ കസ്റ്റഡി കഴിഞ്ഞ ദിവസവും കോടതി നീട്ടിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയുന്നതിനാലായിരുന്നു ചിദംബരത്തിന്‍റെ കസ്റ്റഡി കോടതി നീട്ടിനല്‍കിയത്. ഇനി ചിദംബരത്തെ സിബിഐക്കു കസ്റ്റഡിയിൽ ആവശ്യമില്ലെന്നും നിയമം അതിന്റെ വഴി സ്വീകരിക്കട്ടെയെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

English summary
inx media case: No anticipatory bail for PC in ED case from SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X