കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ, സിബിഐ ആസ്ഥാനത്തയ്ക്ക് കൊണ്ടുപോയി

Google Oneindia Malayalam News

live updates

Newest First Oldest First
11:28 PM, 21 Aug

പി ചിദംബരത്തെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
10:28 PM, 21 Aug

ചിദംബരത്തെ വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും
10:02 PM, 21 Aug

രാഷ്ട്രീയ വേട്ടയാടലെന്ന് കാർത്തി ചിദംബരം
10:01 PM, 21 Aug

രാഷ്ട്രീയ വേട്ടയാടലെന്ന് കാർത്തി ചിദംബരം
9:57 PM, 21 Aug

പി ചിദംബരം അറസ്റ്റിൽ. ദില്ലിയിലെ സിബിഐ ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോയി
9:36 PM, 21 Aug

ദില്ലി പോലീസിന്റെ അമ്പതംഗ സംഘം പി ചിദംബരത്തിന്റെ വീട്ടിലെത്തി
9:28 PM, 21 Aug

സിബിഐ ഉദ്യോഗസ്ഥർ പി ചിദംബരത്തിനായി കാത്തു നിൽക്കുന്നു
9:27 PM, 21 Aug

ദില്ലിയിൽ നാടകീയ രംഗങ്ങൾ
9:26 PM, 21 Aug

പി ചിദംബരത്തിന്റെ വീട്ടിലേക്ക് സിബിഐ ഉദ്യോഗസ്ഥര്ഡ മതിൽ ചാടിക്കടക്കുന്നു
https://twitter.com/ANI/status/1164198003802087424
9:23 PM, 21 Aug

പി ചിദംബരത്തിന്റെ വീടിന് മുമ്പിൽ സംഘർഷം. കള്ളൻ, കള്ളൻ വിളികളുമായി ഒരുവിഭാഗം ആളുകൾ പ്രതിഷേധിക്കുന്നു. കോൺഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടി
9:14 PM, 21 Aug

പി ചിദംബരത്തിനൊപ്പം മുതിർന്ന അഭിഭാഷകരും
9:13 PM, 21 Aug

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വീട്ടിലെത്തി
9:11 PM, 21 Aug

ദില്ലി പോലീസിന്റെ സഹായം തേടി സിബിഐ. പോലീസ് സംഘവും ചിദംബരത്തിന്റെ വീട്ടിൽ
8:59 PM, 21 Aug

ചിദംബരത്തിന്റെ വീടിന്റെ മതിൽ ചാടിക്കടന്ന് സിബിഐ
8:56 PM, 21 Aug

സിബിഐ സംഘം പി ചിദംബരത്തിന്റെ വീട്ടിലെത്തി. അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് സൂചന
8:33 PM, 21 Aug

കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി വിരുദ്ധ മുദ്രാവാക്യം മുഴക്കി കോൺഗ്രസ് പ്രവർത്തകർ
8:30 PM, 21 Aug

വാർത്താ സമ്മേളനം അവസാനിച്ചു. പി ചിദംബരം കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് മടങ്ങി.
8:30 PM, 21 Aug

സിബിഐ സംഘം കോൺഗ്രസ് ആസ്ഥാനത്തെത്തി
8:25 PM, 21 Aug

തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രം നിലവിൽ ഇല്ല. നിയമത്തിൽ പൂർണ വിശ്വാസമുണ്ട്. ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ടെന്നും ചിദംബരം
8:24 PM, 21 Aug

നിയമത്തിൽ നിന്നും താൻ ഒളിച്ചോടിയിട്ടില്ലെന്ന് പി ചിദംബരം. അറസ്റ്റിൽ നിന്ന് പരിരക്ഷയാണ് ആവശ്യപ്പെട്ടത്. കേസിൽ താനോ തന്റെ ബന്ധുക്കളോ പ്രതികളല്ല.
8:18 PM, 21 Aug

പി ചിദംബരം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത്. കോൺഗ്രസ് നേതാക്കൾക്കൊപ്പം വാർത്താ സമ്മേളനത്തിനെത്തി
7:58 PM, 21 Aug

പി ചിദംബരത്തിനെതിരായ ഐഎൻഎക്സ് മീഡിയ കേസിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. ഒളിച്ചോട്ടക്കാരനായി മാറിയ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തെ ഓർത്ത് കോൺഗ്രസ് ലജ്ജിക്കണമെന്നാണ് ബിജെപിയുടെ പരിഹാസം. ചിദംബരത്തിനെത്തിനെതിരായ നടപടിയിൽ പ്രതിപക്ഷ നേതാക്കൾ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ മറുപടി.
7:58 PM, 21 Aug

ചിദംബരത്തെ പിന്തുണച്ച പ്രിയങ്കയെ പരിഹസിച്ച് ബിജെപി വക്താവ് അമിത് മാളവ്യ. ''പ്രിയങ്ക ഗാന്ധി ചിദംബരത്തെ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണ്. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാദ്രയെ പിന്തുണച്ചുളള അനുഭവ പരിചയം'' പ്രിയങ്കയ്ക്ക് ഉണ്ടല്ലോ എന്നാണ് അമിത് മാളവ്യയുടെ പരിഹാസം.
5:06 PM, 21 Aug

വിഷയം ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാനായില്ല
5:06 PM, 21 Aug

ചിദംബരത്തിന്‍റെ മൂന്‍കൂര്‍ ജാമാപേക്ഷ മറ്റന്നാള്‍ പരിഗണിച്ചേക്കും
3:52 PM, 21 Aug

ചീഫ് ജസ്റ്റിസിന്‍റെ കോടതിയില്‍ കബില്‍ സിബല്‍ കേസ് ഉന്നയിക്കും. കബില്‍ സിബല്‍ ചീഫ് ജസ്റ്റിസിന്‍റെ കോടതിയില്‍ എത്തി. അയോധ്യകേസില്‍ ഇന്നത്തെ വാദം തീര്‍ന്നതിന് ശേഷമായിരിക്കും കേസ് ഉന്നയിക്കുക
2:35 PM, 21 Aug

ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് കപില്‍ സിബല്‍ കോടതിയില്‍
2:34 PM, 21 Aug

ലിസ്റ്റ് ചെയ്യാതെ എങ്ങനെ ഹര്‍ജി പരിഗണിക്കുമെന്ന് ജസ്റ്റിസ് രമണ. നാളെ ലിസ്റ്റ് ചെയ്താല്‍ പരിഗണിച്ചേക്കും
2:32 PM, 21 Aug

ചിദംബരത്തിന് വീണ്ടും തിരിച്ചടി. മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കില്ല. ഹര്‍ജി നാളെ പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുംവരെ അറസ്റ്റ് തടയണമെന്ന അപേക്ഷ പരിഗണിച്ചില്ല
2:30 PM, 21 Aug

ചിദംബരത്തിന്‍റെ ഹര്‍ജി സുപ്രീം കോടതി നാളയെ പരിഗണിക്കുകയുള്ളു
READ MORE

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ. പി ചിദംബരം എഐസിസി ആസ്ഥാനത്തെത്തി കോൺഗ്രസ് നേതാക്കൾക്കൊപ്പം വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ജീവനേക്കാൾ വില സ്വാതന്ത്രയത്തിനുണ്ടെന്നും നിയമത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ചിദംബരം പറഞ്ഞു. മുൻകൂർജാമ്യം തേടി മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉടനെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ചിദംബരം ആവശ്യപ്പെട്ടത്. എന്നാല്‍ സുപ്രീംകോടതി അത്ര ഗൗനിച്ചില്ല.

chidambaram

കേസ് സുപ്രീംകോടതിയില്‍; രാവിലെ 10:30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരംകേസ് സുപ്രീംകോടതിയില്‍; രാവിലെ 10:30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം

English summary
INX Media Case; p chidambaram, cbi live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X