കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തെ വിടാതെ കോടതി.... ഇത്തവണയും ജാമ്യമില്ല, ഒക്ടോബര്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ദില്ലി കോടതി ഒക്ടോബര്‍ 17 വരെ നീട്ടി. അതേസമയം ചിദംബരം ജാമ്യത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും കോടതി അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. വാദത്തിനിടെ തീഹാര്‍ ജയിലില്‍ തനിക്ക് വീട്ടില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം കൊണ്ടുവരുന്നതിനായി അനുമതി നല്‍കണമെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നു.

1

ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ചിദംബരം അറസ്റ്റിലായത്. വിദേശത്ത് നിന്ന് അനധികൃതമായി 305 കോടി രൂപ നിക്ഷേപമായി വാങ്ങി എന്നാണ് ആരോപണം. ഈ കാലയളവില്‍ ചിദംബരമായിരുന്നു ധനമന്ത്രി. നേരത്തെ ഇതേ കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വാദം കേള്‍ക്കണമെന്ന് ചിദംബരം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ സുപ്രീം കോടതിയില്‍ ഉന്നയിച്ച ആവശ്യത്തില്‍, തന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്ന് ചിദംബരം പറഞ്ഞിരുന്നു. തനിക്ക് ജയിലിലെ ഭക്ഷണം കാരണം നാല് കിലോ നഷ്ടമായെന്നും, അതിനോട് പൊരുത്തപ്പെടാനാവില്ലെന്നും ഉന്നയിച്ചിരുന്നു. അതേസമയം 42 ദിവസമായി ചിദംബരം ജയിലിലാണെന്നും, 15 ദിവസത്തെ കസ്റ്റഡി കഴിഞ്ഞിട്ടും, അദ്ദേഹത്തെ ജയിലിലേക്ക് അയച്ചത് ദ്രോഹിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും ഹര്‍ജിയ.ില്‍ പറയുന്നു.

ദില്ലി ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. ചിദംബരത്തെ വിട്ടയച്ചാല്‍, അദ്ദേഹം സാക്ഷികളെ സ്വാധീനിക്കുമെന്നാണ് സിബിഐ കോടതിയില്‍ ഉയര്‍ത്തി കാണിച്ചത്. ചിദംബരം തെളിവ് നശിപ്പിക്കാന്‍ സാധ്യതയില്ലെന്നും, പക്ഷേ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയത്ത്, ചിദംബരം സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞിരുന്നു.

ചിദംബരത്തിന് കഷ്ടകാലം; പുറത്തുവിടില്ലെന്ന് കോടതി, ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമല്ലേ...?ചിദംബരത്തിന് കഷ്ടകാലം; പുറത്തുവിടില്ലെന്ന് കോടതി, ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമല്ലേ...?

English summary
inx media case p chidambarams judicial custody extend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X