കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എക്‌സ് മീഡിയ മുകേഷ് അംബാനിയുടേത്, വിവാദമുയര്‍ത്തി പീറ്റര്‍ മുഖര്‍ജി 2018ല്‍ നല്‍കിയ മൊഴി!!

Google Oneindia Malayalam News

ദില്ലി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പീറ്റര്‍ മുഖര്‍ജി നല്‍കിയ മൊഴി ചര്‍ച്ചയാവുന്നു. ഐഎന്‍എക്‌സ് മീഡിയയുടെ ഉടമകള്‍ അംബാനിയും അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമാണ് പീറ്റര്‍ മുഖര്‍ജി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഈ മൊഴിയില്‍ യാതൊരു അന്വേഷണവും ഉണ്ടായിരുന്നില്ല. നേരത്തെ പീറ്റര്‍ മുഖര്‍ജിയും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയും നല്‍കിയ മൊഴി പ്രകാരമാണ് മുന്‍ ധനമന്ത്രി പി ചിദംബരവും മകന്‍ കാര്‍ത്തിയും ജയിലിലായത്.

1

മുകേഷ് അംബാനി നേരിട്ട് ചിദംബരവുമായി ബന്ധപ്പെട്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് പീറ്റര്‍ മുഖര്‍ജി പറഞ്ഞത്. അതേസമയം റിലയന്‍സുമായുള്ള ഇവരുടെ ഇടപാടുകള്‍ എക്‌സിക്യൂട്ടീവുകള്‍ മുഖേനയായിരുന്നു. കാര്‍ത്തിയുമായും അംബാനി നേരിട്ട് ബന്ധപ്പെട്ടിരുന്നു. അതേസമയം കാര്‍ത്തിക്ക് നല്‍കിയ കൈക്കൂലി അംബാനിയുടെ കമ്പനിയാണ് നല്‍കിയത്. പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും നിന്നിരുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മറയാക്കിയാണ് ഇതെല്ലാം ചെയ്തതെന്നാണ് മൊഴി.

അതേസമയം ചിദംബരത്തെയും മകന്‍ കാര്‍ത്തിയെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുകയും, അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ മുകേഷ് അംബാനിയെയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരെയോ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക പോലും ചെയ്തിട്ടില്ല. ഇവര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പോലും പറയാന്‍ ഇഡിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെ ഇഡി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. റിലയന്‍സിനെതിരായ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ ഒരിക്കലും പോലും ഇഡി ശ്രമിച്ചിരുന്നില്ല. രണ്ട് വര്‍ഷമായിട്ടും ചിദംബരത്തെ വേട്ടയാടുന്നതിലാണ് അവര്‍ താല്‍പര്യം കാണിച്ചത്.

മുകേഷ് അംബാനിയോട് ഇക്കാര്യം ചോദിച്ചറിയാന്‍ പോലും ഇഡി ശ്രമിച്ചില്ല. അതേസമയം റിലയന്‍സ് ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. അതേസമയം ഇഡി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അനുവാദമില്ലെന്നാണ് പറഞ്ഞത്. മുകേഷ് അംബാനിക്ക് വേണ്ടി 40 ശതമാനം ഓഹരികള്‍ ഇന്ദ്രാണിയുടെ കൈവശമായിരുന്നുവെന്നും പീറ്റര്‍ മുഖര്‍ജി പറയുന്നു. എന്‍എസ്ആര്‍പി അംബാനിയുടെ സുഹൃത്തുക്കളുടെ കൈവശം ഉണ്ടായിരുന്ന കമ്പനിയാണെന്നും, ഇവര്‍ മറ്റൊരു 20 ശതമാനം ഓഹരി കൂടി കമ്പനിയില്‍ നേടിയിരുന്നുവെന്നും മൊഴിയിലുണ്ട്. മൊത്തം 60 ശതമാനം ഓഹരി ഇങ്ങനെ അംബാനി കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പേരിലായിരുന്നുവെന്ന് പീറ്റര്‍ മുഖര്‍ജി പറഞ്ഞു.

Recommended Video

cmsvideo
ചൊവാഴ്‌ചത്തെ ഭാരത് ബന്ദ് കേരളത്തിൽ എങ്ങനെ..അറിയേണ്ടതെല്ലാം

English summary
inx media owned by mukesh ambani says peter mukherjee in his statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X