കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന് ഒളിമ്പിക്സ് കമ്മറ്റി!! പാക് താരങ്ങള്‍ക്ക് വിസ നിരസിച്ചത് ചട്ടലംഘനം!!

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടിയായി രാജ്യാന്തര ഒളിംപിക് കമ്മറ്റിയുടെ തീരുമാനം. ദില്ലിയില്‍ വെച്ച് നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പാക് താരങ്ങള്‍ക്കും പരിശീലകനും ഇന്ത്യ വിസ നിഷേധിച്ചതോടെയാണ് കമ്മറ്റി പ്രശ്നത്തില്‍ ഇടപെടുന്നത്. ഇന്ത്യയില്‍ ഒളിംപിക്സ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടത്തുന്നതിനാണ് ഒളിംപിക്സ് കമ്മറ്റി വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ഇതോടെ പ്രശ്നങ്ങളുണ്ടാകും.

ഇന്ത്യയുമായി സഹകരിക്കില്ലെന്ന്

ഇന്ത്യയുമായി സഹകരിക്കില്ലെന്ന്

ഒളിംപിക്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നതായാണ് ഒളിംപിക്സ് കമ്മറ്റി അറിയിച്ചിട്ടുള്ളത്. 2026ല്‍ നടക്കാനിരിക്കുന്ന യൂത്ത് ഒളിംപിക്സ്, 2030ലെ ഏഷ്യന്‍ ഗെയിംസ്, 2032ലെ ഒളിംപിക്സ് എന്നിവ ഇന്ത്യയില്‍ നടത്തുന്നതിനുള്ള ശ്രമം ഇന്ത്യ ആരംഭിക്കുന്നതിനിടെയാണ് ഒളിംപിക്സ് കമ്മറ്റി ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. കമ്മറ്റിയുടെ തീരുമാനം ഇന്ത്യയ്ക്ക് വന്‍തിരിച്ചടിയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് പറയുന്നു.

ഇന്ത്യയില്‍ നിന്ന് ഗ്യാരണ്ടി തേടി!!

ഇന്ത്യയില്‍ നിന്ന് ഗ്യാരണ്ടി തേടി!!

പാക് കായിക താരങ്ങള്‍ക്കും കോച്ചിനും ഇന്ത്യ വിസ നിഷേധിച്ചതോടെ ഇന്ത്യയില്‍ വെച്ച് നടക്കുന്ന മത്സരങ്ങള്‍ക്ക് എല്ലാ താരങ്ങളെയും പങ്കെടുപ്പിക്കുമെന്ന് കാണിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാരിന്റെ റിട്ടണ്‍ ഗ്യാരന്റിയാണ് ഒളിംപിക്സ് കമ്മറ്റി ആവശ്യപ്പെടുന്നത്. ഇന്ത്യ കായിക താരങ്ങള്‍ക്ക് വിസ നിഷേധിച്ചത് ഒളിംപിക്സ് ചാര്‍ട്ടറിന്റെ ചട്ടലംഘനമാണെന്നും വിവേചനമാണെന്നും ഒളിംപിക്സ് കമ്മറ്റി നിരീക്ഷിച്ചിരുന്നു. 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലാണ് പാക് താരങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിംപിക്സിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് ഇന്ത്യ വിസ നിഷേധിച്ചത്. മത്സരത്തില്‍ പങ്കെടുക്കേണ്ട 61 രാജ്യങ്ങളില്‍ നിന്നുള്ള 500ഓളം കായിക താരങ്ങള്‍ ഇന്ത്യയിലുള്ളപ്പോഴാണ് ഈ സംഭവമുണ്ടാകുന്നത്.

 ഇന്ത്യയുമായി ചര്‍ച്ചയില്ലെന്ന്!!

ഇന്ത്യയുമായി ചര്‍ച്ചയില്ലെന്ന്!!

മത്സരിക്കാന്‍ പാക് പൗരന്മാര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചതോടെയാണ് അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷന്‍ ഭാവിയില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ക്ക് ഇന്ത്യന്‍ അപേക്ഷകള്‍ സസ്പെന്‍ഡ് ചെയ്തത്. പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയതോടെയാണ് ഇന്ത്യ രണ്ട് ഷൂട്ടര്‍മാര്‍ക്ക് വിസ നിഷേധിച്ചത്. ലോകക്കപ്പിന്റെ ഭാഗമായി ഈ വാരാന്ത്യത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള കായിക താരങ്ങള്‍ക്കാണ് വിസ നിഷേധിച്ചത്.

 പുല്‍വാമ ഭീകരാക്രമണം

പുല്‍വാമ ഭീകരാക്രമണം

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14ന് ഉണ്ടായ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പാകിസ്താനോട് ഇന്ത്യ കര്‍ശന നിലപാടുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനിടയിലേക്കെത്തിയ സ്ഫോടക വസ്തുുക്കള്‍ നിറച്ച വാഹനമാണ് പൊട്ടിത്തെറിച്ചത്. ഇതോടെ ഭീകരാക്രമണത്തില്‍ പാകിസ്താനുള്ള പങ്കിനെ വിമര്‍ശിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. എന്നാല്‍ പാകിസ്താന്‍ ഇത് നിരസിച്ചിരുന്നു.

English summary
IOC Urges India Isolation After Pakistani Athletes Denied Visas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X