കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സഖ്യത്തിന് വൻ തിരിച്ചടി!! 2000 ത്തോളം പേർ കോൺഗ്രസിൽ ചേർന്നു, സിപിഎമ്മിൽ നിന്നും

Google Oneindia Malayalam News

അഗർത്തല; ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കനത്ത പ്രതിസന്ധിയാണ് രാജ്യത്ത് കോൺഗ്രസ് നേരിടുന്നത്. നിരവധി നേതാക്കളാണ് രാജിവെച്ച് ബിജെപിയിലേക്കും മറ്റ് പാർട്ടികളിലേക്കും ചേക്കേറിയത്. ഏറ്റവും ഒടുവിലായി മധ്യപ്രദേശിൽ നിന്നാണ് കോൺഗ്രസിന് തിരിച്ചടിയേറ്റത്. മുൻ മന്ത്രിയും എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎൽഎമാരുമാണ് കോൺഗ്രസ് വിട്ടിരിക്കുന്നത്. സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു. എംഎൽഎമാരുടെ കൂട്ടരാജിയോടെ സർക്കാരിന്റെ നിലനിൽപ്പ് തന്നെ ത്രിശങ്കുവിൽ ആയിരിക്കുകയാണ്.

Recommended Video

cmsvideo
BJP supporters joined in congress | Oneindia Malayalam

എന്നാൽ കൂട്ടതിരിച്ചടിക്കിടയിലും കോൺഗ്രസിന് ആശ്വാസം പകരുന്ന കാര്യങ്ങളാണ് വടക്കു കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ നിന്നും ഉണ്ടായിരിക്കുന്നത്. പാർട്ടിയുടെ ആത്മവിശ്വാസം ഉയർത്തി 2345 പേരാണ് ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയിൽ നിന്നുൾപ്പെടെ കോൺഗ്രസിൽ ചേർന്നത്. വിശദാംശങ്ങളിലേക്ക്

 രണ്ടായിരത്തോളം പ്രവർത്തകർ

രണ്ടായിരത്തോളം പ്രവർത്തകർ

ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണോമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന് ആത്മവിശ്വാസം പകർന്ന് ഭരണകക്ഷിയായ ഐപിഎഫ്ടിയിൽ നിന്നും പ്രതിപക്ഷ പാർട്ടിയായ സിപിഎമ്മിൽ നിന്നും നേതാക്കൾ ഉൾപ്പെടെയുള്ളവർ കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. 2345 പ്രവർത്തകരാണ് ഇരുപാർട്ടികളിൽ നിന്നും തിങ്കളാഴ്ച കോൺഗ്രസിൽ ചേർന്നത്.

 ബിജെപി സഖ്യകക്ഷി

ബിജെപി സഖ്യകക്ഷി

ഐപിഎഫ്ടിയിൽ നിന്ന് ഉൾപ്പെടെ നേതാക്കൾ കോൺഗ്രസിൽ എത്തിയത് ബിജെപി സർക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ പിജൂഷ് കാന്തി പറഞ്ഞു. ആദിവാസികൾക്ക് ത്രിപ്രുര ലാൻഡ് എന്ന പേരിൽ സ്വന്തം സംസ്ഥാനം രൂപീകരിക്കണെം എന്നാവശ്യപ്പെട്ട് 2009ൽ രൂപീകൃതമായ പാർട്ടിയാണ് ഐപിഎഫ്ടി.

 ഭരണം പിടിച്ചത്

ഭരണം പിടിച്ചത്

2018 ലാണ് 25 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചത്. സംസ്ഥാനത്ത് ഐപിഎഫ്ടിയും ബിജെപിയും ചേർന്ന് 60 ൽ 44 സീറ്റുകളാണ് പിടിച്ചെടുത്തത്. ഇരു പാർട്ടികളും സഖ്യം ചേർന്ന് ത്രിപുരയിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.

 സംപൂജ്യരായി കോൺഗ്രസ്

സംപൂജ്യരായി കോൺഗ്രസ്

ഗോത്ര പാര്‍ട്ടിയായ ഇന്‍റീജീനിയസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര ( ഐപിഎഫ്ടി)യുടെ സ്വാധീനമാണ് ബിജെപിയെ അധികാരത്തിലേറാൻ സഹായിച്ചത്.
രണ്ട് തവണ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ആവട്ടെ തൃപുരയില്‍ സംപൂജ്യരായി. കാവി കാറ്റില്‍ സംസ്ഥാനത്ത് പിടിച്ച് നില്‍ക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

 കോൺഗ്രസിലേക്ക് ഒഴുക്ക്

കോൺഗ്രസിലേക്ക് ഒഴുക്ക്

എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്ന കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണകക്ഷികളിൽ നിന്ന് രാജിവെച്ച് നിരവധി പേരാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സുബാൽ ഭൗമിക് ഉൾപ്പെടെ ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ എത്തിയിരുന്നു.

 ബിജെപി ഉപാധ്യക്ഷൻ

ബിജെപി ഉപാധ്യക്ഷൻ

സുബാൽ ഭൗമിക് 2015 ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നത്. ത്രിപുരയിൽ ബിജെപി അധികാരത്തിലെത്താൻ മുഖ്യപങ്കുവഹിച്ച നേതാവ് കൂടിയാണ് ഭൗമിക്. നേതൃത്വവുമായുള്ള പ്രശ്നങ്ങളെ തുടർന്നായിരുന്നു ഭൗമിക് കോൺഗ്രസ് വിട്ടത്. പിന്നീട് പ്രാദേശിക പാർട്ടി രൂപീകരിച്ച ശേഷം ബിജെപിയിൽ ചേരുകയായിരുന്നു.

 മൂവായിരത്തോളം പേർ

മൂവായിരത്തോളം പേർ

ജനാധിപത്യത്തെ തകർക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും, എന്നാൽ, ബിജെപി അധികാരത്തിലെത്തിയിട്ടും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ആരോപിച്ചായിരുന്നു ഭൗമിക് രാജിവെച്ചത്. അതേസമയം ഭൗമികിന്റെ പാത പിന്തുടർന്ന് ഏകദേശം മൂവായിരത്തോളം നേതാക്കൾ പേർ കോൺഗ്രസിൽ എത്തിയെന്ന് നേതൃത്വം അവകാശപ്പെട്ടിരുന്നു.

 ഐപിഎഫ്ടി സംസ്ഥാന ഉപാധ്യക്ഷനും

ഐപിഎഫ്ടി സംസ്ഥാന ഉപാധ്യക്ഷനും

ഗോത്രവര്‍ഗങ്ങള്‍ക്കെതിരായ സര്‍ക്കാറിന്റെ നിയമനിര്‍മാണങ്ങളില്‍ പ്രതിഷേധിച്ചും പൗരത്വ ഭേതഗതി ബില്ലുള്‍പ്പടേയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി ബിജെപിക്ക് കീഴടങ്ങുന്നുവെന്ന ആരോപണമുന്നയിച്ചും ഐപിഎഫ്ടി സംസ്ഥാന ഉപാധ്യക്ഷനായ അനന്ത ദേബ്ബര്‍മ്മയും നേരത്തേ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

 ശക്തമായ സ്വാധീനം

ശക്തമായ സ്വാധീനം

അതേസമയം നിലവിൽ നേതാക്കളുടെ കൂട്ടവരവ് കോൺഗ്രസിന് പ്രതീക്ഷ പകരുന്നതാണെന്ന് പിജൂഷ് പറഞ്ഞു. പ്രത്യേകിച്ച് ഐപിഎഫ്ടി നേതാക്കളുടെ വരവ്. ഇടതുപാര്‍ട്ടിയെ പോലെയോ ബിജെപിയെ പോലെയോ ത്രിപുരയില്‍ ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ ശക്തമായ സ്വാധീനം കോണ്‍ഗ്രസിന് ഇല്ല.

സിപിഎമ്മിനെ പുറത്താക്കാനുള്ള പിന്തുണ

സിപിഎമ്മിനെ പുറത്താക്കാനുള്ള പിന്തുണ

ത്രിപുര ട്രൈബല്‍ ഏരിയാസ് ആട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-ഐപിഎഫ്ടിക്കെതിരെ കടുത്ത പോരാട്ടം നടത്താൻ കോൺഗ്രസിന് പിന്തുണ നൽകുന്നതാണ് നേതാക്കളുടെ കൂടുമാറ്റം. അതോടൊപ്പം സിപിഎമ്മിനെ പുറത്താക്കാനുള്ള പിന്തുണ തരാന്‍ ജനങ്ങള്‍ തയ്യാറെടുക്കുകയാണെന്നും പിജൂഷ് പറഞ്ഞു.

 സർക്കാർ പരാജയപ്പെട്ടു

സർക്കാർ പരാജയപ്പെട്ടു

നിരവധി വാഗ്ദാനങ്ങളുമായാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ ഏറിയത്. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തദ്ദേശീയ നേതാക്കളുടെ പാർട്ടി പ്രവേശം എഡിസിയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തിയെന്നും ടിടിഎഡിസി തിരഞ്ഞെടുപ്പിൽ നിരവധി സീറ്റുകൾ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 മാസ്റ്റർ പ്ലാൻ

മാസ്റ്റർ പ്ലാൻ

അതേസമയം, വരാനിരിക്കുന്ന ടിടി‌എ‌ഡി‌സി തിരഞ്ഞെടുപ്പിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി പി‌സി‌സി നേതൃയോഗവും നടന്നു. തിര‍ഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചർച്ചകളാണ് യോഗത്തിൽ നടന്നത്. സ്ഥാനാർത്ഥി ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും പിജൂഷ് അറിയിച്ചു.

English summary
IPFT, CPM members join Congress in Tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X