Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി, ഐപിഎഫ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും

അഗര്‍ത്തല: അടുത്ത കാലത്തായി ബിജെപി ഏറ്റവുമധികം വളര്‍ച്ച കൈവരിച്ച മേഖലയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. എന്നാല്‍ അടുത്തിടയായി ഏറ്റവുമധികം ബിജെപിക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിക്കുന്ന മേഖലയാണ് ഇത്. ഭരണം ഉള്ളതും ഇല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ അവരുടെ സഖ്യകക്ഷികള്‍ എന്‍ഡിഎ വിടുകയാണ്. ഇപ്പോഴിതാ ത്രിപുരയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി സഖ്യം വിടുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. അതേസമയം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇത്. ഗ്രാമീണ മേഖലയില്‍ ബിജെപിയുടെ കുതിപ്പിന് മുന്നില്‍ നിന്ന് ഐപിഎഫ്ടിയാണ്. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റയ്ക്ക് തിരിഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥയാണ്. ഇത് വലിയ തിരിച്ചടി ഉണ്ടാക്കും.

ഐപിഎഫ്ടി ഒറ്റയ്ക്ക്....

ഐപിഎഫ്ടി ഒറ്റയ്ക്ക്....

ത്രിപുരയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഐപിഎഫ്ടി തീരുമാനിച്ചിരിക്കുകയാണ്. ത്രിപുരയില്‍ ഇടതുപക്ഷത്തെ തകര്‍ത്ത് അധികാരത്തില്‍ വരാന്‍ ബിജെപിയെ സഹായിച്ച ഘടകങ്ങളിലൊന്ന് ഐപിഎഫ്ടിയുടെ സാന്നിധ്യമാണ്. എന്നാല്‍ അവര്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത് ബിജെപിയുടെ വിജയസാധ്യതയെ അടര്‍ത്തി മാറ്റുന്നതാണ്. അതേസമയം ബിജെപിക്കെതിരെ ആരോപണങ്ങളും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.

ത്രിപുരയിലെ വെന്നിക്കൊടി

ത്രിപുരയിലെ വെന്നിക്കൊടി

ത്രിപുരയില്‍ ബിജെപി വിജയം നേടിയത് ഗോത്ര മേഖലയില്‍ ഐപിഎഫ്ടിക്കുള്ള സ്വാധീനം കൊണ്ടാണ്. പ്രധാനമായും ഗ്രാമീണ മേഖലയില്‍ ഇവര്‍ ബിജെപിക്ക് വേണ്ടി ഇറങ്ങി പ്രവര്‍ത്തിച്ചിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയും വളര്‍ച്ചാ കുറവും ബിജെപി പ്രചാരണവിഷയമാക്കിയിരുന്നു. ഇതിനെല്ലാം സഹായിച്ചത് ഐപിഎഫ്ടിയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഇവരെ കാര്യമായി ഗൗനിച്ചില്ലെന്ന് പരാതിയുയര്‍ന്നിരുന്നു.

കാരണക്കാരന്‍ അമിത് ഷാ

കാരണക്കാരന്‍ അമിത് ഷാ

അമിത് ഷായ്‌ക്കെതിരെ ഇവര്‍ പരാതിയും ഉയര്‍ത്തുന്നുണ്ട്. ജനുവരി അഞ്ചിന് അമിത് ഷാ അഗര്‍ത്തലയിലെത്തിയപ്പോള്‍ കുറച്ച് കാര്യങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ വെച്ചിരുന്നു. ഈസ്റ്റ് ത്രിപുരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നായിരുന്നു ഐപിഎഫ്ടിയുടെ ആവശ്യം. ഇത് എസ്ടി വിഭാഗത്തിനുള്ള സീറ്റായിരുന്നു. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ തീരുമാനം പറയാമെന്നായിരുന്നു അന്ന് ഷാ പറഞ്ഞത്. എന്നാല്‍ അദ്ദേഹം ഒരു നടപടിയുമെടുത്തില്ലെന്ന് ഐപിഎഫ്ടി ആരോപിക്കുന്നു.

ബിജെപിക്ക് താല്‍പര്യമില്ല

ബിജെപിക്ക് താല്‍പര്യമില്ല

നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് 20 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതുകൊണ്ട് ത്രിപുരയില്‍ ഒരു സീറ്റ് പോലും ഐപിഎഫ്ടിക്ക് നല്‍കാന്‍ അമിത് ഷായ്ക്ക് താല്‍പര്യമില്ല. എന്നാല്‍ ഈ അവഗണന ഇനി തുടരേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. സംസ്ഥാന തലത്തിലുള്ള സഖ്യവും പാര്‍ട്ടി പുനപ്പരിശോധിക്കും. സിപിഎമ്മുമായി ചേരുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നയം വ്യക്തമാക്കിയിട്ടില്ല. എല്ലാവര്‍ക്കും സ്വന്തം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ബിജെപി തീരുമാനത്തോട് പ്രതികരിച്ചത്.

സിപിഎമ്മിന് നേട്ടം

സിപിഎമ്മിന് നേട്ടം

സിപിഎമ്മിന്റെ തിരിച്ചുവരവിന് ഇത് കാരണമാകുമെന്ന് വ്യക്തമാണ്. ബിജെപിയെ വിജയത്തിലെത്തിച്ച ഗ്രാമീണ വോട്ടുബാങ്ക് എൈപിഎഫ്ടി ഒറ്റയ്ക്ക് മത്സരിക്കുന്നതോടെ ഭിന്നിക്കും. ഇത് സിപിഎമ്മിന് ഗുണം ചെയ്യും. കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിനാണ് ഇപ്പോഴും ശക്തമായ വോട്ടുബാങ്കുള്ളത്. വോട്ടുശതമാനത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും സിപിഎമ്മിന് തിരിച്ചടി നേരിട്ടിട്ടില്ല. അപ്പോള്‍ ത്രിപുരയിലെ രണ്ട് സീറ്റും തൂത്തുവാരാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+