• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ വീണ്ടും തല്ല്?

ബെംഗളൂരു: ഐ പി എല്ലില്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ വീണ്ടും കശപിശ. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിയും കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഐ പി എല്‍ ആറാം സീസണിലും വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഐ പി എല്‍ എട്ടില്‍ രണ്ട് തവണ ഇരുടീമുകളും പരസ്പരം വന്നപ്പോള്‍ രണ്ടിലും വിജയം വിരാട് കോലിയുടെ ബാംഗ്ലൂര്‍ ടീമിനായിരുന്നു.

ശനിയാഴ്ച മഴ തടസ്സപ്പെടുത്തിയ കളിയില്‍ നേടിയ അവിശ്വസനീയ വിജയമാണ് വിരാട് കോലിയെ ആവേശഭരിതനാക്കിയത്. കളി കഴിഞ്ഞ ശേഷം ഗൗതം ഗംഭീറുമായുള്ള വാക്കുതര്‍ക്കത്തിലാണ് ഇത് അവസാനിച്ചത്. എന്തായാലും 2013 സീസണിലെ പോലെ വഴക്ക് രൂക്ഷമായില്ല ഇത്തവണ. കഴിഞ്ഞ തവണ സഹതാരങ്ങള്‍ ഇടപെട്ടാണ് ഗംഭീറിനെയും കോലിയെയും പിടിച്ചുമാറ്റിയത്.

വിരാട് കോലിയും ഗൗതം ഗംഭീറും ഒരേ നാട്ടുകാരാണ് എന്നതാണ് ഇതിലെ രസകരമായ വസ്തുത. ഡല്‍ഹിയുടെ കളിക്കാരാണ് രണ്ടുപേരും. എന്താണ് ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്നും ആര്‍ക്കും അറിയില്ല. ഒരു കാര്യം ശരിയാണ്. എം എസ് ധോണിയെപ്പോലെ വികാരങ്ങള്‍ അടക്കിവെക്കുന്ന ക്യാപ്റ്റന്മാരല്ല രണ്ടുപേരും. വിരാട് കോലിയും ഗൗതം ഗംഭീറും വളരെ ചൂടന്മാരാണ്.

English summary
Two years ago, Virat Kohli and Gautam Gambhir were involved in an ugly on-field spat during the Indian Premier League (IPL 6). And again, the two Delhi boys appeared to have had a 'fight' in the same tournament and at the same venue - M Chinnaswamy Stadium.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X