ഭൂചലനം: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളും കുലുങ്ങി
കൊല്‍ക്കത്ത: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരെത്തുടരെ ഉണ്ടായ വന്‍ ഭൂചലനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരങ്ങളും കുലുങ്ങി. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ, സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ഭൂചലനത്തില്‍ കുലുങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം.
രാവിലെ 11.56 നാണ് കുല്‍ദീപ് യാദവ് താന്‍ അനുഭവിച്ച ഭൂചലനത്തെ കുറിച്ച് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ എഴുതിയത്. ഇത് വളരെ ഞെട്ടിക്കുന്നതാണ്. ഹൃദയം കൂടുതല്‍ ശക്തിയായി മിടിക്കുന്നു. കൊല്‍ക്കത്തയില്‍ താന്‍ ഭൂചലനം അനുഭവിച്ചു- യാദവ് ട്വീറ്റ് ചെയ്തു. ഇത് തന്റെ ആദ്യത്തെ ഭൂചലന അനുഭവമാണ് എന്നാണ് റോബിന്‍ ഉത്തപ്പ ട്വിറ്ററില്‍ എഴുതിയത്.

ആളുകളോട് സുരക്ഷിതരായിരിക്കാനും റോബിന്‍ പറഞ്ഞു. മൂന്ന് ട്വീറ്റുകളാണ് ഉത്തപ്പ ഇത് സംബന്ധിച്ച് ട്വിറ്ററിലിട്ടത്. ക്രിക്കറ്റ് കമന്റേറ്ററും കോളമിസ്റ്റുമായ ഹര്‍ഷ ഭോഗ്ലെ ഭൂചലനം അനുഭവപ്പെടുമ്പോള്‍ ദില്ലിയിലായിരുന്നു. ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനദ്കട്ടും ഭൂചലനത്തെ കുറിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടു. നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തെക്കെ ഇന്ത്യയില്‍ കൊച്ചിയിലും ചെന്നൈയിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു.












Click it and Unblock the Notifications